ന്യൂഡല്‍ഹി: അവന്തിപ്പോറ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച്‌ ഇന്ത്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച ഉണ്ടായ അവന്തിപ്പോറ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചത്. 


ജെയ്‌ഷെ മൊഹമ്മദിനെതിരെ എത്രയും വേഗം ശക്തമായ നപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ട്. പാക് മണ്ണിലെ ഭീകരരുമായി സഹകരിക്കുന്ന സംഘടനകളും വ്യക്തികളും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന വാദവുമായി പാക്  വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.


എന്നാല്‍, അവന്തിപ്പോറ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചത് ബന്ധം വഷളാക്കുമെന്ന് പാക്കിസ്ഥാന്‍. തെളിവു കൈമാറിയാല്‍ നടപടിയെടുക്കുമെന്നും പാക് വാര്‍ത്താവിതരണമന്ത്രി ഫവാദ് ചൗധരി പറഞ്ഞു.