ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തിരിച്ചടിക്കാനുള്ള  ശ്രമത്തില്‍ പാക്കിസ്ഥാന്‍.... നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ എത്തിയത് കാശ്മീരിലെ നൗഷേര സെക്ടറിലാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ബോംബ്‌ വര്‍ഷിച്ചതയാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ പാക്‌ ആക്രമണത്തിന് കാണാത തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കി. പാക്കിസ്ഥാന്‍റെ 3 യുദ്ധവിമാനങ്ങളെ തുരത്തിയെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.


കശ്മീരിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നാല് വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്.