മുംബൈ: ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റേയും ഓമനപ്പുത്രി ആരാധ്യ ഇന്ന് ഏഴാം പിറന്നാള് ആഘോഷിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേരക്കുട്ടിക്ക് അമിതാഭ് ബച്ചന്‍ നല്‍കിയ സ്നേഹം നിറഞ്ഞ ആശംസ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.  എന്നാല്‍ ഇപ്പോഴിതാ പപ്പയുടെ വക ഹൃദയസ്പര്‍ശിയായ പിറന്നാളാശംസ...


"എന്‍റെ സുന്ദരിമാര്‍" എന്ന് തുടങ്ങുന്ന കുറിപ്പില്‍ മകളെയും അമ്മ ഐശ്വര്യയെയും കുറിച്ചാണ് അഭിഷേക് പരാമര്‍ശിക്കുന്നത്. 


"എന്‍റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്‍റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്‌നേഹിക്കുത് കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന്, എന്‍റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്‍റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്‍റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ക്കൂടി, ഹാപ്പി ബര്‍ത്ത്‌ഡേ ആരാധ്യാ’.


ഐശ്വര്യയും അഭിഷേകും മകള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ പേരക്കുട്ടിക്ക് അമിതാഭ് ബച്ചന്‍ നല്‍കിയ സ്നേഹം നിറഞ്ഞ ആശംസ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 


'നിന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ... ഈ വീടിന്‍റെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഒരുപാട് കാലം.. സന്തോഷത്തോടെ… അഭിമാനത്തോടെയും ജീവിക്കൂ’ എന്നാശംസിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 
ഒപ്പം ആരാധ്യയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


2011 നവംബര്‍ 16ന് ആയിരുന്നു ആരാധ്യ ബച്ചന്‍റെ ജനനം.


ആരാധ്യയ്ക്ക് എല്ലാ ആശംസകളും.....