Air India: വിമാനത്തിൽ നിന്നും ചാടുമെന്ന് ഭീഷണി; ജീവനക്കാരുടെ പരാതിയിൽ മലയാളി യാത്രികൻ അറസ്റ്റിൽ
മേയ് എട്ടിനാണ് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രതി പ്രശ്നങ്ങളുണ്ടാക്കിയത്.
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദിനെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ദുബായ്-മംഗളൂരു എയർ ഇന്ത്യ ഫ്ലൈറ്റിലാണ് സംഭവം. യാത്രയ്ക്കിടെ ഇയാൾ വിമാനത്തില്‍നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി.
മേയ് എട്ടിനാണ് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രതി പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തത്. അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാരെ ശല്യം ചെയ്യുകയും ചെയ്തു ഇയാൾ.
Also Read: fever death in Palakkad: പനിമരണം; പാലക്കാട് മൂന്ന് വയസ്സുകാരി പനിബാധിച്ച് മരിച്ചു
വിമാനം മംഗളൂരുവില്‍ എത്തിയ ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് രേഖാമൂലമുള്ള പരാതി സഹിതം പോലീസിന് കൈമാറുകയായിരുന്നു. മംഗളൂരു പോലീസ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy