Delhi: നിരോധിത സംഘടനയായ PFIയ്ക്കെതിരെ കനത്ത നടപടിയുമായി ഡല്‍ഹി പോലീസ്. ഷഹീൻ ബാഗിൽ നടത്തിയ അന്വേഷണത്തിനൊടുവില്‍ 4  പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവര്‍ക്കെതിരെ UAPA പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ഡൽഹി പോലീസ് നടത്തിയത്. നിരോധിത സംഘടനയായ PFI യ്ക്കെതിരെ ശക്തമായ നടപടികളാണ് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്.  നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍  PFIയുടെ 3 ഓഫീസുകള്‍ സീല്‍ ചെയ്തു. 


Also Read:  Hemant Lohia: ജമ്മു കശ്മീർ ജയിൽ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ!


അടുത്തിടെ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദേശപ്രകാരം ഷഹീൻ ബാഗിലെ മൂന്ന് ഓഫീസുകൾ ഡൽഹി പോലീസ് സീൽ ചെയ്തിരുന്നു. ഇവിടുത്തെ പ്രാദേശിക മുസ്ലീം സമുദായത്തിനിടെയില്‍  PFI തഴച്ചുവളരുകയാണെന്നാണ് പോലീസിന് ലഭിച്ച സൂചന. സാധാരണക്കാരായ മുസ്ലീങ്ങളുമായി സൗഹൃദം സ്ഥാപി ച്ച് അവരെ പിഎഫ്‌ഐയിൽ അംഗങ്ങളാക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത് എന്നാണ് പോലീസ് പറയുന്നത്. 


തുടക്കത്തിൽ ഷഹീൻ ബാഗിൽ പിഎഫ്ഐക്ക് ഒരു ഓഫീസ് മാത്രമാണുണ്ടായിരുന്നത്. പിന്നീട്, ഇവിടെ രണ്ട് ഓഫീസുകൾ കൂടി തുറന്നു. ഇത് PFI ഈ പ്രദേശം തങ്ങളുടെ ഹോം  ഗ്രൗണ്ടാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് പോലീസ് പറയുന്നു.


ഈ നടപടിയ്ക്ക് പിന്നില്‍ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ കര്‍ശന നിര്‍ദ്ദേശമാണ് എന്നാണ് സൂചന.  ഷഹീൻ ബാഗിലെ പിഎഫ്ഐയുടെ മൂന്ന് സ്ഥലങ്ങൾ സീൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്തെഴുതിയെന്നാണ് വിവരം. ദേശവിരുദ്ധ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് ഓഫീസുകളാണ് പിഎഫ്ഐക്കുള്ളതെന്നും കത്തിൽ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.