Hemant Lohia: ജമ്മു കശ്മീർ ജയിൽ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ!

Jammu Kashmir DG Jail Hemant Lohia Murder: എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 06:21 AM IST
  • ജമ്മു കശ്മീർ ജയിൽ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
  • ഡിജിപിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ഉദയ്വാലയിലെ വീട്ടിൽ കണ്ടെത്തിയത്
  • എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത്
Hemant Lohia: ജമ്മു കശ്മീർ ജയിൽ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ!

ശ്രീനഗർ: Jammu Kashmir DG Jail Hemant Lohia Murder: ജമ്മു കശ്മീര്‍ ജയിൽ ഡിജിപി ഹേമന്ത് ലോഹിയയെ  ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഡിജിപിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ഉദയ്വാലയിലെ വീട്ടിൽ കണ്ടെത്തിയത്.  ഒപ്പം നിന്ന സഹായിയെ കാണാനില്ല. എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്.  1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹിയയ്ക്ക് 57 വയസായിരുന്നു.

 

Also Read: ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന

ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ആഗസ്റ്റ് മാസത്തിലാണ് ലോഹിയയെ നിയമിച്ചത്.  ലോഹിയ ആസാം സ്വദേശിയാണ്.  സംഭവ സ്ഥലത്ത് പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കശ്മീർ സന്ദർശനവേളയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം എന്നത് ശ്രദ്ധേയമാണ്. മൂന്നുദിവസത്തെ സന്ദര്ശനത്തിനായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തിയത്. 

Also Read: Viral Video: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ

അമിത് ഷായുടെ മൂന്ന് ദിവസത്തെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സുരക്ഷാ ഏജൻസികൾ ഒരുക്കിയിരിക്കുന്നത്. അതിനിടെ, സംസ്ഥാനത്തെ ഇത്രയും വലിയ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.  ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായിട്ടാണ് അമിത് ഷായുടെ 3 ദിവസത്തെ ജമ്മു കശ്മീർ സന്ദർശനം.  ഈ പര്യടനത്തിൽ അദ്ദേഹം വിവിധ പ്രതിനിധി സംഘങ്ങളെ കാണുകയും സംസ്ഥാനത്തെ ജനങ്ങളുടെ അഭിരുചി  അറിയുകയും ചെയ്യും. ഇതോടൊപ്പം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നടത്തേണ്ട നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിക്കും. കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News