ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഊര്‍ജസംരക്ഷണം തുടങ്ങിയവയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.


2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മത്രമേ 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്‌ഷ്യം കൈവരിക്കാനാവൂ.  പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷപം പ്രോത്സാഹിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.