ന്യൂഡൽഹി:  PM Narendra Modi Visit at Shri Kedarnath Dham:  കാശി വിശ്വനാഥ് മുതൽ ശ്രീ കേദാർനാഥ് (Shri Kedarnath Dham) വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi)ഭക്തിയും വിശ്വാസവും ചിന്തയും ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇന്ന് അദ്ദേഹം വീണ്ടും ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിൽ (Narendra Modi Visit at Shri Kedarnath Dham on Govardhan Puja 2021) എത്തും.   ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യാനും കേദാർനാഥിലേക്ക് പോകാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂൺ വിമാനത്താവളത്തിൽ എത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ദുരന്തം കേദാർധാമിന്റെ മുഖചിത്രം മാറ്റിമറിച്ചു (Tragedy changed the picture of Kedardham)


ഏതൊരാളാണോ മഹാദേവനെ തപസ്സു ചെയ്യുന്നത് അതിന്റെ വ്യാപ്തി അവരുടെ പ്രവർത്തികളിലും കാണാം.   കാശി മുതൽ കേദാർനാഥ് വരെയുള്ള (Shri Kedarnath Dham) ശിവധാമങ്ങളുടെ പുനരുജ്ജീവനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ശിവവിശ്വാസം കാണാം. ഏകദേശം 8 വർഷം മുമ്പ് കേദാർനാഥ് ധാമിൽ ഭയങ്കരമായ ഒരു ദുരന്തം ഉണ്ടാകുകയും അത് കേദാർനാഥ് ധാമിനെ പൂർണ്ണമായും മാറ്റുകയും ഉണ്ടായി. 


Also Read: PM Awas Yojana: യുപിയിലെ കേന്ദ്ര ഭവന പദ്ധതിയുടെ 75,000 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി PM Modi


എത്തിച്ചേരാനാകാത്ത പർവതങ്ങൾ, പ്രതികൂല ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ, ബുദ്ധിമുട്ടുള്ള കാലാവസ്ഥ എന്നിവ കാരണം ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലെ (Kedarnath Dam) പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്ന് ആളുകൾ കരുതിയിരുന്നെങ്കിലും ശിവഭക്തിയിൽ നിന്ന് ലഭിച്ച ദൃഢശക്തി സ്വപ്നം സാക്ഷാത്കരിച്ചു. 


2013ലെ ദുരന്തത്തിന് ശേഷം കേദാർനാഥ് ധാം പൂർണ്ണമായും മാറി. ഇപ്പോൾ കേദാർനാഥ് ക്ഷേത്രത്തിന്റെയും ഭക്തരുടെയും അവിടെ താമസിക്കുന്ന സൈനികരുടെയും സുരക്ഷയ്ക്കായി മതിയായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.


 



 


പ്രധാനമന്ത്രി 6 തവണ കേദാർധാം സന്ദർശിച്ചിട്ടുണ്ട് (PM Modi has visited Kedardham 6 times)


ഗോവർദ്ധൻ പൂജ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കേദാർനാഥ് ധാമിലെത്തും (Shri Kedarnath Dham). ശ്രീ കേദാർനാഥ് ധാമിൽ അദ്ദേഹത്തിന് വലിയ ബഹുമാനവും വിശ്വാസവുമുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം കേദാർനാഥ് ധാം സന്ദർശിച്ചിട്ടുണ്ട്. 


പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ടേമിൽ അദ്ദേഹം 6 തവണ കേദാർനാഥ് ധാം സന്ദർശിച്ചു. ഇത്തവണയും ദീപാവലിയുടെ പിറ്റെ ദിവസമായ ഇന്ന്  പ്രധാനമന്ത്രി കേദാർധാമിലെത്തും. ഇതോടനുബന്ധിച്ച് കേദാർനാഥ് ധാമിന്റെ പുനർനിർമാണത്തിന്റെ ആദ്യഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. 


Also Read: 'മോദി ഗുഹ'യ്ക്ക് വന്‍ ഡിമാന്‍ഡ്!!


ആദിശങ്കരാചാര്യരുടെ സമാധിയും വീണ്ടും തയ്യാറായി (Adi Shankaracharya's samadhi also ready again)


ആദിശങ്കരാചാര്യരുടെ സമാധി ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. പുനർനിർമ്മിച്ച ആദിശങ്കര സമാധിപീഠം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് പുനർനിർമ്മിച്ചിരിക്കുന്നത്.


കേദാർനാഥ് ക്ഷേത്ര (Shri Kedarnath Dham) ദർശനത്തിനും ആരതിക്കും ശേഷമാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര അഭിഷേകത്തിൽ പങ്കെടുത്ത ശേഷം ശങ്കരാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിർവഹിക്കും. ശങ്കരാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം 12 ജ്യോതിർലിംഗങ്ങളിലും, നാല് ശങ്കരാചാര്യ മഠങ്ങളിലും, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തും, എല്ലാ ശിവാലയങ്ങളിലും തത്സമയമായി സംപ്രേക്ഷണം ചെയ്യും.


Also Read: Horoscope November 05, 2021: ഇന്ന് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, എല്ലാ ജോലികളിലും വിജയസാധ്യത


 


ഇതുകൂടാതെ സരസ്വതി സംരക്ഷണഭിത്തി ആസ്ത പഥ് (Saraswati Retaining Wall Aastha Path), ഘാട്ട്, മന്ദാകിനി സംരക്ഷണഭിത്തി അസ്തപഥ് ( Mandakini Retaining Wall Asthapath) എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. മന്ദാകിനി നദിക്ക് കുറുകെയുള്ള തീർത്ഥ പുരോഹിത് ഭവനങ്ങളുടെയും ഗരുഡചട്ടി പാലത്തിന്റെയും (Tirtha Purohit houses and Garuda Chatti bridge) ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.


രാവിലെ 9.40 നാണ് കേദാർനാഥിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നത്. 130 കോടിയുടെ വികസന പദ്ധതികളാണ് കേദാർനാഥിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങീ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  തുടക്കമിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.