'മോദി ഗുഹ'യ്ക്ക് വന്‍ ഡിമാന്‍ഡ്!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശേഷം ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയ്ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡ്!!

Last Updated : May 30, 2019, 05:31 PM IST
'മോദി ഗുഹ'യ്ക്ക് വന്‍ ഡിമാന്‍ഡ്!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശേഷം ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയ്ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡ്!!

 

 

ഇതോടെ, ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. 

ഇതിന്‍റെ ഭാഗമായി ഓണ്‍ലൈനായി ഗുഹ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന് കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ജനറല്‍ മാനേജര്‍ അറിയിച്ചു. 

ധ്യാന്‍ കുടിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുഹയിപ്പോള്‍ മോദി ഗുഹ എന്നാണ് അറിയപ്പെടുന്നത്. 

പതിനേഴ് മണിക്കൂറോളം ഗുഹയില്‍ ധ്യാനമിരുന്ന മോദിയുടെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ടൂറിസ്റ്റുകളാണ് ഗുഹ തേടിയെത്തുന്നത്. 

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള ഈ ഗുഹയ്ക്ക് ദിവസേന 990 രൂപയാണ് വാടക. ഗുഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ ഗുഹ ബുക്ക്‌ ചെയ്യാന്‍ സാധിക്കൂ.

ശാന്തമായി ധ്യനിക്കാനുള്ള സ്ഥലമായതിനാല്‍ ഉള്ളിലേക്ക് മാറിയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഗുഹയുടെ ഉള്ളില്‍ കഴിയാന്‍ സാധിക്കൂ.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഫോണ്‍ സൗകര്യവും ഗുഹയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 

കൂടാതെ, വൈദ്യുതിയും വൈഫൈ സൗകര്യവും ഇവിടെ ലഭിക്കും. കൂടാതെ, രണ്ടു നേരം ചായ, പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്നിവയും ഇവിടെ തന്നെ ലഭിക്കും. 

ഗുഹയ്ക്കുള്ളില്‍ ഒറ്റക്ക് കഴിയാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമേ ആളുകളെ ഗുഹയിലേക്ക് വിടാറുള്ളൂ. 
ഗുഹയുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ബെല്‍ മുഴക്കുമ്പോള്‍ സഹായത്തിനായി പ്രത്യേക സംഘം എത്തുകയും ചെയ്യും. 

Trending News