PM Modi ഉത്തർപ്രദേശിലേക്ക്; ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്ക്ക് ഇന്ന് തുടക്കം
പ്രധാനമന്ത്രി (PM Modi) ഇന്ന് ഉത്തർപ്രദേശിലെ പൂർവഞ്ചാലിൽ പര്യടനം നടത്തും. ദീപാവലിക്ക് മുമ്പ് സിദ്ധാർത്ഥ് നഗർ കൂടാതെ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിക്കും വലിയ സമ്മാനങ്ങൾ നൽകും.
ന്യൂഡൽഹി: പ്രധാനമന്ത്രി (PM Modi) ഇന്ന് ഉത്തർപ്രദേശിലെ പൂർവഞ്ചാലിൽ പര്യടനം നടത്തും. ദീപാവലിക്ക് മുമ്പ് സിദ്ധാർത്ഥ് നഗർ കൂടാതെ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിക്കും വലിയ സമ്മാനങ്ങൾ നൽകും.
പ്രധാനമന്ത്രി (PM Modi) സിദ്ധാർത്ഥ് നഗറിൽ 9 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം നടത്തും ഒപ്പം വാരാണസിയിൽ 5200 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും ആരംഭിക്കും.
കൊറോണ വാക്‌സിനേഷനിൽ 100 കോടിയും കടന്നുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഉത്തർപ്രദേശിൽ ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്‌ക്കും പ്രധാനമന്ത്രി (PM Modi) ഇന്ന് തുടക്കം കുറിക്കും. ഉത്തർപ്രദേശിൽ സമഗ്രമായ ആരോഗ്യരക്ഷാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്.
ദേശീയ ആരോഗ്യ മിഷന് പുറമേ ഇന്ത്യയിൽ എവിടെയും ചികിത്സാ സഹായം കിട്ടുന്ന വിപുലമായ ആരോഗ്യ രക്ഷാ പദ്ധതിയ്‌ക്കാണ് ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയിലൂടെ നടപ്പാവുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമർപ്പിക്കുന്നത്. ഇതുവഴി 17,188 ഗ്രാമീണ മേഖലയിലെ ആശുപത്രികളും നഗരമേഖലയിലെ 11,024 കേന്ദ്രങ്ങളും നിർമ്മിക്കും.
ഇതിന് കീഴിൽ രാജ്യത്തെ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഘട്ടംഘട്ടമായി നടപ്പാവുക. നാല് അത്യാധുനിക വൈറോളജി ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയുടെ തെക്കു-കിഴക്കൻ ഏഷ്യയുടെ ഗവേഷണ കേന്ദ്രവും, 9 ബയോസുരക്ഷാ ലാബുകളും, 5 റീജണൽ സെന്ററുകളും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും സ്വസ്ഥ് ഭാരത് മിഷന്റെ ചുമതലവഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ
പ്രധാനമന്ത്രി മോദിയുടെ പൂർവഞ്ചൽ പര്യടനത്തിന്റെ പൂർണ്ണ വിവരങ്ങൾ
>> പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9.40 ന് ഗോരഖ്പൂർ വിമാനത്താവളത്തിലെത്തും.
>> രാവിലെ 9.45 ന് ഗോരഖ്പൂരിൽ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം സിദ്ധാർത്ഥ് നഗറിലേക്ക് പുറപ്പെടും.
>> പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും രാവിലെ 10.20 ന് സിദ്ധാർത്ഥ് നഗർ ഹെലിപാഡിലെത്തും.
>> പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗിയും ഹെലിപാഡിൽ നിന്ന് റോഡ് മാർഗം രാവിലെ 10.30 ന് ബിഎസ്എ ഗ്രൗണ്ടിലെത്തും.
>> പ്രധാനമന്ത്രി രാവിലെ 10.30 മുതൽ 11.30 വരെ സംസ്ഥാനത്തെ 9 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം നടത്തും ഒപ്പം പൊതുയോഗത്തിൽ സംസാരിക്കും.
>> പ്രധാനമന്ത്രി 11.35 ന് പൊതുസമ്മേളന സ്ഥലത്ത് നിന്ന് സിദ്ധാർത്ഥ് നഗർ ഹെലിപാഡിലേക്ക് പുറപ്പെടും.
Also Read: viral video: കർവ ചൗത്തിന് ബിക്കിനിയിൽ ആശംസകൾ നേർന്ന് Urvashi Rautela
>>11.45 ന് സിദ്ധാർത്ഥ് നഗർ ഹെലിപാഡിൽ നിന്ന് ഗോരഖ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെടും.
>> ഉച്ചയ്ക്ക് 12.25 ന് ഗോരഖ്പൂരിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടും.
>> ഉച്ചയ്ക്ക് 1.05 ന് മോദി വാരാണസി വിമാനത്താവളത്തിലെത്തും.
>> പ്രധാനമന്ത്രി 1.30 ന് ഹെലികോപ്റ്ററിൽ മെഹന്ദിഗഞ്ച് ഗ്രൗണ്ടിലെത്തും.
>> ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്ക്ക് തുടക്കം കുറിക്കുകായും ശേഷം വാരണാസിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്യും.
>> ശേഷം മൂന്ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...