viral video: കർവ ചൗത്തിന് ബിക്കിനിയിൽ ആശംസകൾ നേർന്ന് Urvashi Rautela

viral video: ഇൻസ്റ്റാഗ്രാമിൽ നടി ഉർവ്വശി റൗട്ടേല (Urvashi Rautela) തന്റെ കിടിലൻ ലുക്ക് കാണിക്കുന്ന ഒരു വീഡിയോ പങ്കിട്ടു. ഒപ്പം ആരാധകർക്കായി പ്രത്യേക സന്ദേശവും.  

Written by - Ajitha Kumari | Last Updated : Oct 25, 2021, 07:18 AM IST
  • ഉർവ്വശി കിടിലൻ ലുക്ക് പങ്കുവെച്ചു
  • ഉർവ്വശി കർവചൗത്തിൽ ആശംസകൾ നേർന്നു
  • രൺദീപ് ഹൂഡയ്‌ക്കൊപ്പം ഇനി കാണാം
viral video: കർവ ചൗത്തിന് ബിക്കിനിയിൽ ആശംസകൾ നേർന്ന് Urvashi Rautela

viral video: സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരേയും പിന്നിലാക്കുന്ന ഉർവശി റൗട്ടേല (Urvashi Rautela) സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. ഉർവശി തന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ഒരു അടിപൊളി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉർവ്വശിയുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോക്കൊപ്പം ആരാധകർക്ക് ഉർവ്വശി ഒരു പ്രത്യേക സന്ദേശവും നൽകിയിട്ടുണ്ട്.

Also Read: viral news: 6 മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..!

ഉർവശി റൗട്ടേല  (Urvashi Rautela) സോഷ്യൽ മീഡിയയിൽ പ്രത്യേക രീതിയിലാണ് കർവ ചൗത്ത് ആശംസകൾ നേർന്നിരിക്കുന്നത്. ഉർവശി റൗട്ടേല പങ്കുവെച്ച വീഡിയോയിൽ അവർ അതീവ ഗ്ലാമറസ് രൂപത്തിലാണ് എത്തിയിരിക്കുന്നത്.  

വീഡിയോയിൽ ഉർവശി ബേബി പിങ്ക് കളർ ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു തൊപ്പിയും ധരിച്ചിട്ടുണ്ട്. വിഡിയോയിൽ നിങ്ങൾക്ക് കടൽത്തീരത്ത് സ്റ്റൈലിൽ നിൽക്കുന്ന ഉർവ്വശിയെയും അവരുടെ  സ്റ്റൈലിസ്റ്റിനേയും കാണാം.  

 

 

Also Read: viral video: ഹോട്ടലിൽ നിന്നും തന്തൂരി റൊട്ടി  കഴിക്കുന്നതിന് മുമ്പ് ഈ വീഡിയോ ശ്രദ്ധിക്കുക ..!

'ഹാപ്പി കർവ ചൗത്ത് 2021' എന്ന അടിക്കുറിപ്പോടെയാണ് ഉർവശി റൗട്ടേല (Urvashi Rautela) ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഉർവ്വശി റൗട്ടേലയുടെ ഈ വീഡിയോ ആരാധകർക്ക് വളരെയധികം ഇഷ്ടപെട്ടിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോയിൽ ഉർവശി വളരെയധികം സുന്ദരിയായിട്ടാണ് എത്തുന്നത്.  അവരുടെ മേക്കപ്പ് അവർ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ഇണങ്ങി ചേർന്നതാണ്. 

അടുത്തിടെ ഉർവ്വശി റൗട്ടേല (Urvashi Rautela) അറബ് സൂപ്പർ താരം മുഹമ്മദ് റംസാനൊപ്പം 'വെർസേസ് ബേബി'യിൽ (Versace Baby) അഭിനയിച്ചു. വരാനിരിക്കുന്ന സമയങ്ങളിൽ രൺദീപ് ഹൂഡയ്‌ക്കൊപ്പം ജിയോ സ്റ്റുഡിയോയുടെ വെബ് പരമ്പരയായ ഇൻസ്‌പെക്ടർ അവിനാശിൽ (Inspector Avinash) കാണും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News