ഇന്ത്യന്‍ സിനിമ ലോകത്തിന്‍റെ അഭിമാനമായ, ബോളിവുഡിന്‍റെ 'ഷഹെന്‍ഷാ' അമിതാഭ് ബച്ചന് ഇന്ന് 75-ാം പിറന്നാള്‍. സിനിമാറ്റിക് മെഗാസ്റ്റാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. തന്‍റെ ട്വിറ്റെര്‍ സന്ദേശത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടൊപ്പം അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ അഭിനന്ദിക്കുകയും സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം കാട്ടുന്ന താത്പര്യത്തിനും പ്രോത്സാഹനത്തിനും നന്ദി പറയുകയും അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

1942 ഒക്ടോബര്‍ 11 ന് ഹരിവന്‍ഷ റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും മകനായാണ് അദ്ദേഹത്തിന്‍റെ ജനനം. 


സിനിമ ലോകത്തെത്തിയ അദ്ദേഹത്തിന്‍റെ പേരില്‍ ബഹുമതികളുടെ നീണ്ടനിര തന്നെയുണ്ട്‌. 1970 കളില്‍ പ്രസക്തിയുടെ പടികള്‍ കയറി തുടങ്ങിയ അദ്ദേഹത്തിന്‍റെ 'സന്‍ജീര്‍' 'ദീവാര്‍' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ഹിന്ദി സിനിമ ലോകത്തെ 'ഗൗരവക്കാരനായ യുവാവ്' ആക്കി മാറ്റി.  


അദ്ദേഹം അഭിനയിച്ച 'കൂലി' വളരെയധികം ബഹുമതികള്‍ നേടിയെടുത്തിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ബഹുമതി നേടിക്കൊടുത്തു.


ബഹുമതികളുടെ നീണ്ടനിര അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 15 ഫിലിം ഫെയര്‍ അവാര്‍ഡ്‌ അദേഹത്തിനു ലഭിച്ചിട്ടുണ്ട.  


അദ്ദേഹം സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ഭാരതം അദ്ദേഹത്തിന് 1984 ല്‍ പദ്മ ശ്രീ പുരസ്കാരവും 2001 ല്‍ പദ്മ ഭുഷന്‍ പുരസ്കാരവും 2015 ല്‍ പദ്മ വിഭുഷന്‍ പുരസ്കാരവും നല്‍കി ആദരിച്ചു.