New Delhi: റഷ്യ ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന്. വെര്‍ച്വല്‍ ഉച്ചകോടിയാണ് നടക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉ ച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  (PM Modi) പങ്കെടുക്കും.  ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ  ചൈനീസ് പ്രസിഡന്‍റ്  ഷീ ജിന്‍പിങ്ങുമായി ( Xi Jinping) അദ്ദേഹം വീണ്ടും വേദി പങ്കിടും. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിന്‍പിങ്ങും ഒരേ വേദി പങ്കിടുന്നത്.


റഷ്യ ആതിഥ്യം വഹിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍, പ്രസിഡന്‍റ്  വ്ലാഡിമിര്‍ പുടിന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്‍റ്  ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.


സാമ്പത്തിക  സഹകരണ തന്ത്രങ്ങളും ഭീകരവാദം തടയാനുള്ള സംവിധാനങ്ങളും ഇന്നു നടക്കുന്ന 12 ാം   ബ്രിക്സ് ഉച്ചകോടി അവലോകനം ചെയ്യുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  പുറത്തിറക്കിയ  പ്രസ്താവനയില്‍  പറയുന്നത്‌.  കൂടാതെ, ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നിവയായിരിക്കും ചര്‍ച്ച ചെയ്യുകയെന്നും  പ്രസ്താവനയില്‍ പറയുന്നു.


UN ന്‍റെ  75-ാം വാര്‍ഷികത്തിന്‍റെ  പശ്ചാത്തലത്തിലും കോവിഡ് -19 മഹാമാരിക്കിടയിലും നടക്കുന്ന 12-ാമത് ഉച്ചകോടിയില്‍  ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും.


ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോുട്ടവയ്ക്കുമെന്നാണ്  വിലയിരുത്തല്‍,   അതിര്‍ത്തി പ്രശ്നം ഏതെങ്കിലും രീതിയില്‍ പ്രധാനമന്ത്രി ഉന്നയിക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


Also read: കിഴക്കന്‍ ലഡാക്കിലെ LACയില്‍ നിന്ന് സേന പിന്മാറ്റത്തിന് ധാരണയായി


ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും വേദി പങ്കിടുന്നത്. നവംബര്‍ 10 ന് പ്രധാനമന്ത്രി ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ മോദി പങ്കെടുത്തിരുന്നു. ഷാങ്ഹായ് സഹകരണ സംഘടന (SCO) യിലെ എല്ലാ അംഗരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് മോദി പറഞ്ഞിരുന്നു.


 ഈ മാസം 21, 22 തീയതികളില്‍  G20 രാജ്യങ്ങളുടെ യോഗത്തിലും ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ പങ്കെടുക്കും.