Political murder: പശ്ചിമ ബംഗാളില്‍ BJP നേതാവിനെ വെടിവെച്ചുകൊന്നു, പിന്നില്‍ തൃണമൂല്‍?
പശ്ചിമ ബംഗാളില്‍ (West Bengal) ബിജെപി (BJP) കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു.
Kolkata: പശ്ചിമ ബംഗാളില്‍ (West Bengal) ബിജെപി (BJP) കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു.
തിറ്റഗഡ് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മനീഷ് ശുക്ല (Manish Shukla) ആണ് കൊല്ലപ്പെട്ടത്. വടക്കന്‍ 24 പര്‍ഗാനയിലെ തിതാഗഡിലാണ് സംഭവം.
ബരാക്പോര്‍ മേഖലയിലെ തിറ്റഗഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ശുക്ലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തൃണമൂല്‍ (Trinamool) പ്രവര്‍ത്തകരാണ് മനീഷിന്‍റെ കൊലപാതകത്തിന് കാരണക്കാരെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ആരോപിച്ചു. സംഭവത്തില്‍ സിബിഐ (CBI) അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടു. പോലീസ് മേധാവിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. പോലീസിന്‍റെ അനാസ്ഥയ്ക്കും ഭരണകൂടത്തിനുമെതിരെ ഗവര്‍ണര്‍ ജഗ് ദീപ് ധന്‍കര്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
Also read: Bihar: Dalit നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നു
സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതില്‍ പ്രധാന ഉത്തരവാദി പോലീസ് മേധാവിയാണെന്ന ഗുരുതരമായ ആരോപണമാണ് ഗവര്‍ണര്‍ ധന്‍കര്‍ ഉന്നയിച്ചിരിക്കുന്നത്. ബിജെപി നേതാവിന്‍റെ കൊലപാതകവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാന പോലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ചത്.
Also read: Political Murder: CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ നിരവധി നേതാക്കളാണ് പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടത്. നിരവധി കലാപങ്ങളും കൊലപാതകങ്ങളും നടന്നിട്ടും പോലീസ് അനാസ്ഥ തുടരുന്നത് ചോദ്യമുയര്‍ത്തുന്നു....