Mumbai: അശ്ലീല സിനിമകള്‍  (Porn Films) നിർമ്മിച്ചതിന് വ്യവസായിയും ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ (Shilpa Shetty) ഭര്‍ത്താവുമായ രാജ് കുന്ദ്ര  (Raj Kundra) മുംബൈ പോലീസ് കസ്റ്റഡിയില്‍.   


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ ഒന്നാം പ്രതിയായ രാജ് കുന്ദ്രയെ  (Raj Kundra)  തിങ്കളാഴ്‌ച രാത്രിയാണ്  മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.   കുന്ദ്രയ്ക്ക് പിന്നാലെ   മുഖ്യ  സഹായിയായ  റയാൻ തോർപ്പിനെയും മുംബൈ പോലീസ് (Mumbai Police) അറസ്റ്റ് ചെയ്തു.


കുന്ദ്രയ്‌ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.  കഴിഞ്ഞ ഫെബ്രുവരിയില്‍   അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു സംഘത്തെ  മുംബൈ പോലീസ്  പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് കുന്ദ്ര യ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.  
കുന്ദ്രയ്ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും മുംബൈ പോലീസ്  വ്യക്തമാക്കി.  


 
അതേസമയം,  അശ്ലീല സിനിമകള്‍  (Prn Films) നിർമ്മിച്ചതിന് രാജ് കുന്ദ്ര അറസ്റ്റിലായതോടെ  ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍  ഉയര്‍ന്നു വരികയാണ്‌.  തന്‍റെ ഫോട്ടോകളും വീഡിയോകളും  രാജ്  കുന്ദ്ര ദുരുപയോഗം ചെയ്തതായി  മോഡലും അഭിനേത്രിയുമായ  പൂനം  പാണ്ഡെ ആരോപിച്ചു.  


Also Read: Raj Kundra Arrested: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ


കഴിഞ്ഞ വര്‍ഷം  പൂനം  പാണ്ഡെ രാജ് കുന്ദ്ര, ഇയാളുടെ  സഹായി സൗരവ് കുശ്വാഹ  എന്നിവര്‍ക്കെതിരെ  മുംബൈ ഹൈക്കോടതിയില്‍ പരാതി  നല്‍കിയിരുന്നു.  രാജ് കുന്ദ്രയും കമ്പനിയും തന്‍റെ  വീഡിയോകളും  ഫോട്ടോകളും  നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു പൂനം പാണ്ഡെയുടെ ആരോപണം.    


രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.  പണമിടപാടിലെ ക്രമക്കേടുകൾ മൂലം  ഇരുവരും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതായും  പൂനം പറഞ്ഞിരുന്നു.  


Also Read: Porn Film Making Case : ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ


എന്നാല്‍, പൂനത്തിന്‍റെ ആരോപണം  രാജ് കുന്ദ്ര നിഷേധിച്ചിരുന്നു   എന്നാല്‍,  അശ്ലീല സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  രാജ് കുന്ദ്ര കസ്റ്റഡിയിലായത്തോടെ  പൂനം  പാണ്ഡെയുടെ പരാതിയും തലപൊക്കി പുറത്തു വരികയാണ്.


രാജ് കുന്ദ്ര കേസിന്‍റെ വഴിത്താരകള്‍ പരിശോധിക്കുന്ന മുംബൈ പോലീസ് പൂനം  പാണ്ഡെയുടെ പരാതിയും അശ്ലീല സിനിമാ നിര്‍മ്മാണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.  


കഴിഞ്ഞ ഫെബ്രുവരി 4ന് തന്നെ അശ്ലീല ചിത്രങ്ങളിൽ (Porn Films) അഭിനയിക്കാൻ നിര്ബന്ധിക്കുന്നവെന്ന് ഒരു യുവതി മുംബൈ പോലീസില്‍  പരാതി നൽകിയതിനെ തുടർന്നാണ് കഥകളുടെ  ചുരുള്‍ അഴിയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.