Porn Film Making Case : ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

 രാജ് കുന്ദ്രയുടെ സഹായിയായ റയാൻ തോർപ്പിനെയാണ് അശ്ലീല സിനിമകള്‍ നിർമ്മിച്ചതിനും സംപ്രേക്ഷണം ചെയ്തതിനും അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 01:17 PM IST
  • രാജ് കുന്ദ്രയുടെ സഹായിയായ റയാൻ തോർപ്പിനെയാണ് അശ്ലീല സിനിമകള്‍ നിർമ്മിച്ചതിനും സംപ്രേക്ഷണം ചെയ്തതിനും അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
  • രാജ് കുന്ദ്രയാണ് കേസിലെ ഒന്നാം പ്രതിയെന്നും മുംബൈ പോലീസ് അറിയിച്ചു.
  • കൂടാതെ അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.
  • കുന്ദ്രയ്‌ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.
Porn Film Making Case : ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

Mumbai : അശ്ലീല സിനിമകള്‍ നിർമ്മിച്ചതിന് വ്യവസായിയും ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ (Shilpa Shetty) ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് (Raj Kundra) പിന്നാലെ ഒരാളെ കൂടി അറസ്റ്റ് ചെയ്‌തു.  രാജ് കുന്ദ്രയുടെ സഹായിയായ റയാൻ തോർപ്പിനെയാണ് അശ്ലീല സിനിമകള്‍ നിർമ്മിച്ചതിനും സംപ്രേക്ഷണം ചെയ്തതിനും അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

രാജ് കുന്ദ്രയാണ് കേസിലെ ഒന്നാം പ്രതിയെന്നും മുംബൈ പോലീസ് അറിയിച്ചു. കൂടാതെ അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. കുന്ദ്രയ്‌ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് (Mumbai Police) അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു സംഘത്തെ  പിടികൂടിയത്. 

ALSO READ: Raj Kundra Arrested: അശ്ലീല സിനിമകൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

ഈ സംഘത്തെ പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേരാണ്. എന്നാൽ ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് രാജ് കുന്ദ്ര പറയുന്നത്.  കേസിൽ കുന്ദ്ര (Raj Kundra) മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ALSO READ: Shilpa Shetty യുടെ കുടുംബത്തിന് Covid 19 രോഗബാധ സ്ഥിരീകരിച്ചു

ഫെബ്രുവരി 4 ന് തന്നെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്ബന്ധിക്കുന്നവെന്ന് ഒരു യുവതി പരാതി നൽകിയതിനെ തുടർന്നാണ് വിവരങ്ങൾ പുറത്ത് വരാൻ ആരംഭിച്ചത്. അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്ബന്ധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ALSO READ: അഭിനയത്തില്‍നിന്നും സ്വന്തം ബിസിനസിലേയ്ക്ക്... ആഡംബര റെസ്റ്റോറന്‍റിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് ശിൽ‌പ ഷെട്ടി

വഞ്ചന, അശ്ലീല പരസ്യങ്ങങ്ങളുടെ പ്രദർശനം തുടങ്ങിയ കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. ഐടി നിയമവും സ്ത്രീകളുടെ അശ്ലീല പ്രാതിനിധ്യ (നിരോധന) നിയമവും അദ്ദേഹത്തിനെതിരെ ചാർജ് ചെയ്തിട്ടുണ്ട്. 5 മുതൽ 7 വര്ഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ചുമ്മാതിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News