New Delhi: പ്രവാസികള്‍ക്ക്  ശുഭ വാര്‍ത്ത,  പോസ്റ്റല്‍ വോട്ടിലൂടെ തങ്ങളുടെ വോട്ടവകാശം  വിനിയോഗിക്കാനുള്ള അവസരം എതരയും പെട്ടെന്ന് പ്രവാസികള്‍ക്ക് ലഭിക്കും...


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റ് (Postal Vote) വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Chief Election Commission)  ഇതിനോടകം നല്‍കിക്കഴിഞ്ഞു..


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായി  (Sunil Arora) പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷന്‍ പൂര്‍ണ പിന്തുണ അറിയിച്ച്‌ വാര്‍ത്ത കുറിപ്പ് പുറത്ത് വിട്ടത്.


പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്ത് നിന്ന് എത്രയും വേഗം വോട്ടി൦ഗ്  സൗകര്യം ഏര്‍പ്പെടുത്തുന്നകാര്യം കമ്മീഷന്‍റെ സജീവ പരിഗണനയില്‍ ആണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ്  കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ സമ്പര്‍ക്കത്തിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.


കമ്മീഷന്‍ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീര്‍ വയലില്‍ കൂടിക്കാഴ്ചയ്ക് ശേഷം മാധ്യമങ്ങളോട്  പറഞ്ഞു.


ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ പശ്ചാത്താലത്തിലാണ് ഡോ. ഷംഷീര്‍, സര്‍ക്കാരിനെയും കമ്മീഷനെയും സമീപിച്ചത്. 


കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍  നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തില്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീറിന്‍റെ ഇടപെടല്‍.


ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ മലയാളികളുള്ളസ്ഥിതിയ്ക്ക്  ഈ രാജ്യങ്ങളിലെ  പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ ബോധിപ്പിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുകയും ചെയ്തു.


കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ  കണക്കുകള്‍ പ്രകാരം ആറ് GCC രാജ്യങ്ങളിലായി 88,88,733 നോണ്‍ റസിഡന്റ് ഇന്ത്യക്കാരുണ്ട്. പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഇവര്‍ക്ക് നാട്ടില്‍ വരാതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും.  പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അധിവസിക്കുന്നന്ത് ഗള്‍ഫ് രാജ്യങ്ങളിലാണ്.


Also read: Kerala Assembly Election 2021 : കേരളം അടുക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാനം മാർച്ച് ആദ്യവാരത്തിലെന്ന് സൂചന നൽകി Prime Minister Narendra Modi


അതേസമയം, ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ അതാത് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല. വിലമതിക്കാനാവാത്ത ജനാധിപത്യ അവകാശമായ വോട്ടവകാശത്തില്‍ നിന്ന് ഭൂരിഭാഗം പ്രവാസികളെയും മാറ്റിനിര്‍ത്തുന്നത് വിവേചനപരമായി മാറും. അതുകൊണ്ട് ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ടിന് അവകാശം നല്‍കും വിധം അന്തിമ തീരുമാനം എടുക്കണമെന്നാണ്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ണക്കും നിയമമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ഡോ. ഷംഷീര്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.