ന്യൂഡല്‍ഹി: ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങും കുതിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്‍റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉരുളക്കിഴങ്ങിന്‍റെ വില ഇരട്ടിയായി.


മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുള്ള വിലയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെല്ലാത്തിനും കാരണം യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ കണക്കുകളില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.  
എന്നാല്‍ പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്‍റെ വില താഴുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. ഉള്ളിയുടെ വില കുതിച്ചുയരുന്നതിന്‍റെ പിന്നാലെ ഉരുളക്കിഴങ്ങിന്‍റെ വിലയിലുള്ള വര്‍ധനവ് കേന്ദ്രസര്‍ക്കാരിന് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.