ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭ​ര​ണ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഗ​വ​ര്‍​ണ​ര്‍ ഭഗത് സിംഗ് കൊഷ്യാരിയു​ടെ ശി​പാ​ര്‍​ശ​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു.


നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഏകദേശം 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നത്. തുടര്‍ന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്. മഹാരാഷ്​ട്രയില്‍ ഭരണ പ്രതിസന്ധിയാണെന്നും കുതിരക്കച്ചവടത്തിന്​ ഇടം നല്‍കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഗവര്‍ണര്‍ കേന്ദ്രത്തിന്​ റിപ്പോര്‍ട്ട് നല്‍കിയത്​​. 


എന്‍സിപിക്ക്​ സര്‍ക്കാര്‍ രൂപീകരണത്തിന്​ അവകാശവാദമുന്നയിക്കാനുള്ള സമയം ചൊവ്വാഴ്​ച രാത്രി എട്ടര വരെ നല്‍കിയിരുന്നെങ്കിലും അതിനിടെ ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരി  സംസ്ഥാനത്ത്​ രാഷ്​ട്രപതി ഭരണത്തിന്​ ശിപാര്‍ശ നല്‍കുകയായിരുന്നു.


അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന്​ അവകാശമുന്നയിക്കാന്‍ തങ്ങള്‍ക്ക്​ രണ്ട്​ ദിവസം കൂടി സമയം അനുവദിക്കണമെന്ന്​ കാണിച്ച്‌​ എന്‍സിപി കത്ത്​ നല്‍കിയതിന്​ പിന്നാലെയാണ്​ ഗവര്‍ണറുടെ നടപടി​. 


ഗവര്‍ണറുടെ നടപടിയില്‍ നിരവധി പരാതികളാണ് ശിവസേനയ്ക്കുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJPയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദിവസം നല്‍കിയ ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂറാണ് നല്‍കിയത്. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനയ്ക്ക് കഴിഞ്ഞില്ല. 


തുടര്‍ന്നാണ് സമയം നീട്ടിനല്‍കണമെന്ന് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടത്, എന്നാല്‍ ഗവര്‍ണര്‍ വഴങ്ങിയില്ല എന്ന് മാത്രമല്ല, മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. എന്‍സിപിയ്ക്കും 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ നല്‍കിയത്.


എന്നാല്‍, ഗവര്‍ണര്‍ പക്ഷപാതപരമായി പെരുമാറിയെന്ന്‍ ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് മൂന്ന് ദിവസത്തെ സമയ൦ നല്‍കിയ ഗവര്‍ണര്‍, ശിവസേനയ്ക്കും എന്‍സിപിയ്ക്കും 24 മണിക്കൂറാണ് നല്‍കിയത്. 


ശിവസേനക്കായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.