New Delhi: രാജ്യത്ത്  Covid വ്യാപനം അതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും..


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് (ചൊവാഴ്ച) 8:45 നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  കടുത്ത കൊറോണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയെ  ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ്‌  രാജ്യം ഉറ്റുനോക്കുന്നത്.


പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) നൽകിയ വിവരമനുസരിച്ച് ഇന്ന് രാത്രി 8:45 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്യും. 


രോഗവ്യാപനം കുറയ്ക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ, വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍  അദ്ദേഹം ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നാണ്  സൂചന. 


വൈകീട്ട്  Covid വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിസംബോധന ചെയ്യാനുള്ള തീരുമാനം പുറത്തുവരുന്നത്‌.