ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ തന്റെ ആഭരണം വിറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശേഖരിച്ചത് ഒന്നര ലക്ഷം രൂപ. എന്തിനാണെന്നോ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് വേണ്ടിയാണ് സ്വന്തം ആഭരണം വിറ്റ് പണം ശേഖരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണ വളകള്‍ വിറ്റാണ് കിരണ്‍ ജഗ്വാല്‍ എന്ന പ്രിന്‍സിപ്പല്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പണം ശേഖരിച്ചത്. ദുഖത്തിലാഴ്ന്ന് നില്‍ക്കുന്ന ജവാന്മാരുടെ ഭാര്യമാരെ കണ്ടപ്പോള്‍ തനിക്ക് അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ ആദ്യം ചിന്തിച്ചതെന്നും. പിന്നീട് വളകള്‍ വിറ്റ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 


ജവാന്മാരുടെ കുടംബത്തെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും കോടികണക്കിന് ജനങ്ങളുള്ള നമ്മളില്‍ ഓരോരുത്തരും ഒരു രൂപ വച്ച് സംഭവാന ചെയ്യുകയാണെങ്കില്‍ വലിയ തുകയാവുമെന്നും അവര്‍ പറഞ്ഞു. 


ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.