പനാജി: ഗോവയിൽ പൊതുസ്ഥലങ്ങളിൽ മദ്യപാനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


നിലവില്‍ മദ്യം വില്‍ക്കാന്‍ ലൈസൻസ് ഉള്ള ഷോപ്പുകള്‍ക്ക് സമീപത്ത് മദ്യം കഴിക്കാന്‍ അനുവദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പരീക്കര്‍ പറഞ്ഞു.
 
അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഷോപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.


ഇതിന് വേണ്ടി ഗോവയിലേയും ദാമൻ ദിയുവിലേയും എക്സൈസ് നിയമം അടുത്ത മാസം ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.


ഞായറാഴ്ച നടന്ന സ്വച്ഛ്ഭാരത് പരിപാടിയിൽ പങ്കെടുക്കവേയാണ് സുപ്രധാന തീരുമാനം പരീക്കര്‍ അറിയിച്ചത്. മദ്യപിക്കുന്നവര്‍ പൊതുസ്ഥലങ്ങളിൽ നിന്ന് കുടിക്കാന്‍ പാടില്ലെന്നും, അടുത്ത 15 ദിവസത്തിന് ശേഷം ഇത് സംബന്ധിച്ച് സർക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പരീക്കര്‍ സൂചിപ്പിച്ചു.