Punjab Congress: അമീരന്ദര്‍ സിംഗ് - സിദ്ദു കലഹം പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി
ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍, നേതാക്കള്‍ തമ്മിലുള്ള കലഹം പഞ്ചാബ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
Chandigarh: ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍, നേതാക്കള്‍ തമ്മിലുള്ള കലഹം പഞ്ചാബ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചാബ് കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള കലഹം മറനീക്കി പുറത്തുവന്നിരിയ്ക്കുകയാണ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം ദിനംപ്രതി ശക്തമാവുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. അധികാര വടംവലിയാണ് പഞ്ചാബില്‍ നേതാക്കല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ കാരണം.
കേരളത്തില്‍ ഇത്തവണ അധികാരത്തിലെത്താമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ അസ്തമിച്ചതിന്‍റെ ക്ഷീണത്തി ലിരിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് പഞ്ചാബില്‍ അധികാരം നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നതാണ് വസ്തുത. അതിനാല്‍ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ മൂന്നംഗ സമിതിയെ സോണിയ ഗാന്ധി നിയോഗിച്ചിരിയ്ക്കുകയാണ്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ചെയര്‍മാനായ സമിതിയില്‍ പഞ്ചാബിന്‍റെ ചുമതല.യുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ജെപി അഗര്‍വാളും അംഗങ്ങളാണ്.
പഞ്ചാബ് സര്‍ക്കാരിനേയും പഞ്ചാബ് കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നാണ് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇരു നേതാക്കളും ഏറെ വേണ്ടപ്പെട്ടവര്‍ തന്നെ.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഏറെ ജനകീയ അടിത്തറയുള്ള നേതാവാണ്. BJPയിലും AAPയിലും നേതൃനിരയില്‍ ചിലവഴിച്ച ശേഷമാണ് സിദ്ദു കോണ്‍ഗ്രസില്‍ എത്തിച്ചേരുന്നത്. ഇദ്ദേഹത്തിനും സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ല.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിലെ മുന്‍ നിര നേതാക്കളില്‍ ഒരാളായി എണ്ണപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ പ്രിയപ്പെട്ടവനായിരുന്ന സിദ്ദുവിനെ
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വളരെ പെട്ടെന്നാണ് ഇരുവര്‍ക്കുമിടെയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ച സിദ്ദു ക്യാപ്റ്റനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സിദ്ദുവിന്‍റെ നിലപാടുകള്‍ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.
Also Read: മുസ്ലിം ഇതര വിഭാഗത്തിലെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ
ഇതിനിടെ സിദ്ദു കോണ്‍ഗ്രസ് വിടുമെന്ന തരത്തിലുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ആ നിലയ്ക്കാണ് അനുരഞ്ജന ശ്രമത്തിനായി മൂന്നംഗ സമിതിയെ സോണിയ നിയോഗിച്ചിരിയ്ക്കുന്നത്. അണികളെ ആകര്‍ഷിക്കാനുള്ള സിദ്ദുവിന്‍റെ കഴിവ് ഏവരും അംഗീകരിയ്ക്കുന്നത് തന്നെയാണ്. സിദ്ദു കോണ്‍ഗ്രസ് വിട്ടാല്‍ അത് പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നു. അതിനാല്‍ ഇരുവരെയും സമാശ്വസിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതായിരിക്കും ഉചിതം എന്നാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തല്‍.
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. അതിനിടെയാണ് നേതാക്കള്‍ തമ്മിലുള്ള കലഹം തലപൊക്കിയിരിക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...