റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തി, പിന്നാലെ കേന്ദ്രത്തിനെതിരെ ചോദ്യവുമായി രാഹുല്‍ ഗാന്ധി
ഫ്രാന്‍സ് നിര്‍മ്മിത റഫേല്‍ (Rafale) യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi)...
ന്യൂഡല്‍ഹി: ഫ്രാന്‍സ് നിര്‍മ്മിത റഫേല്‍ (Rafale) യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi)...
3 ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചിലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടെന്നും HALന് പകരം അനില്‍ അംബാനിക്ക് 30,000 കോടിയുടെ കരാര്‍ നല്‍കിയത് എന്തുകൊണ്ടെന്നും രാഹുല്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യം.
അതേസമയം, വിവാദങ്ങളെ അതിജീവിച്ച് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ആദ്യ ബാച്ചിൽ 5 വിമാനങ്ങളാണ് എത്തിയത്. അമ്പാല എയര്‍ ബേസിലാണ് ഇവ എത്തിച്ചേര്‍ന്നത്. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം ഈ വിമാനങ്ങള്‍ ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
Also read: റാഫേൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി... കരുത്തുകൂട്ടി വ്യോമസേന
റഫേല്‍ എത്തിക്കുന്നതു വഴി സേനയ്ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.