ന്യുഡൽഹി:  ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റഫേൽ വിമാനം ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.  ഔദ്യോഗിക ചടങ്ങ് അംബാലയിലെ വ്യോമതാവളത്തിൽ ഇന്ന് നടക്കും.  ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലേയും പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: റഫേല്‍ വിമാനങ്ങൾ ഇന്ത്യന്‍ മണ്ണില്‍....!! ചിത്രങ്ങളിലൂടെ...


വ്യോമസേനയ്ക്ക് റഫേൽ വിമാനം പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ഇന്ന് കൈമാറും.  ചടങ്ങിൽ രാജ്‌നാഥ് സിംഗിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവികളും പങ്കെടുക്കും.   ചടങ്ങുകൾ രാവിലെ പത്തുമണിയോടെ ആരംഭിക്കും.  കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് കൃത്യമായ മനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്.  


Also read: ചൈനയുടെ ബങ്കറുകൾ ലക്ഷ്യമിട്ട് സേന; ഹാമർ ഘടിപ്പിച്ച് റാഫേൽ എത്തുന്നു..!


ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലേയെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ. കെഎസ് ബദൂരീയ സ്വീകരിക്കും. പാർലേയ്ക്കൊപ്പം റഫേൽ വിമാനം നിർമ്മിച്ച കമ്പനിയായ ഡിസോൾട്ട് ഏവിയേഷൻ, താവാലേസ് ഗ്രൂപ്പ്, എംബിഡിഎ, സാഫ്റാൻ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളും എത്തുന്നുണ്ട്.  


ജൂലൈ 29 നാണ് റഫേൽ വിമാനം ഇന്ത്യയിലെത്തിയത്.  മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ  വിവേക് വിക്രം ഉൾപ്പെടെ ഏഴംഗ സംഘമാണ് ഫ്രാൻസിൽനിന്നും റഫേൽ വിമാനം ഇന്ത്യയിലെത്തിച്ചത്. റഫേൽ വിമാനത്തിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും എന്നതാണ് പ്രത്യേകത.  വിമാനങ്ങൾ നിലവിൽ അംബാല വ്യോമതാവളത്തിലാണ്.  36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറിലോപ്പിട്ടിരിക്കുന്നത്.  ഇത് ഏതാണ് 59,000 കോടി ചിലവ് വരും.