Rahul Gandhis Push UP Challenge: പുഷ് അപ്പ് 15 എണ്ണം എടുക്കാമോ? 10ാം ക്ലാസുകാരിയുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി ഇട്ട ചാലഞ്ച്
സെക്കന്റുകൾക്കുള്ളിൽ പുഷ് അപ് എടുത്ത് രാഹുൽ ചാലഞ്ച് പൂർത്തിയാക്കി
കന്യാകുമാരി: തമിഴ്നാട്(Tamilnadu) സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ ഗാന്ധി. കന്യാകുമാരി മുളഗമൂട് സ്കൂളിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായൊരു ചോദ്യം. പുഷ് അപ് എടുക്കാമോ? മുളഗമൂട് സെന്റ് ജോസഫ് സ്കൂളിലെ മെറോലിൻ ഷെനിഗയാണ് എ.ഐ.സി.സി അധ്യക്ഷനെ പുഷ് അപ് ചാലഞ്ചിന് ക്ഷണിച്ചത്. സ്കൂളിന്റെ ജൂഡോ താരം കൂടിയാണ് ഷെനിഗ.
ഒട്ടും മടിച്ചില്ല. വെല്ലുവിളി സ്വീകരിച്ച് രാഹുലും ചെന്നു. ഒരുമിനിട്ടിൽ 15 പുഷ് അപ് അതാണ് ചലഞ്ച്. സെക്കന്റുകൾക്കുള്ളിൽ പുഷ് അപ് എടുത്ത് രാഹുൽ(Rahulgandhi) ചാലഞ്ച് പൂർത്തിയാക്കി. എന്നാൽ ഒറ്റക്കൈകൊണ്ട് എടുക്കാമോ പുഷ് അപ് എന്നായി രാഹുലിൻറെ വക ചോദ്യം. പിന്നെ മടിച്ചില്ല ഒറ്റക്കൈ കുത്തിയും രണ്ട് പുഷ് അപ് കൂടി എടുത്താണ് രാഹുൽ ചാലഞ്ച് പൂർത്തിയാക്കിയത്.
ALSO READ: Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു
വീഡിയോ കാണാം
കൈകൊടുത്ത് ഷെനിഗലിനെ ഏണിപ്പിച്ച് അഭിനന്ദിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. ഇതിനിടയിൽ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാനും അദ്ദേഹം മറന്നില്ല. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പുഷ് അപ്(Push-UP) വീഡിയോ പോസ്റ്റ് ചെയ്തതോടുകൂടി വലിയ പ്രതികരണമാണ് എല്ലായിടത്തു നിന്നും രാഹുലിന് ലഭിക്കുന്നത്.
ALSO READ: Fuel Price Hike : നാളെ മോട്ടോർ വാഹന പണിമുടക്ക്; സംസ്ഥാനത്ത് പരീക്ഷകളെല്ലാം മാറ്റിവെച്ചു
ഇതിനിടയിൽ കന്യാകുമാരി(Kanyakumari) യാത്രക്കിടെ പനനൊങ്ക് കഴിക്കുന്ന രാഹുൽ,കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുൽ. തുടങ്ങി രാഹുലിന്റെ തമിഴ്നാട് സന്ദർശനത്തിൽ നിരവധി വീഡിയോകളാണ് ഒരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന അദ്ദേഹത്തിന്റെ രീതിയാണ് പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...