Rahul Gandhi-യെ മര്‍ദ്ദിച്ചു, തള്ളി താഴെയിട്ടു; UP പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാഹനത്തില്‍ പോകുകയായിരുന്ന ഇവരെ ഡല്‍ഹി-ഉത്തര്‍പ്രദേശ്‌ അതിര്‍ത്തിയില്‍ വച്ചാണ് ആദ്യം തടയാന്‍ ശ്രമിച്ചത്.

Written by - Sneha Aniyan | Last Updated : Oct 1, 2020, 07:58 PM IST
  • ഇന്ന്​ രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ്.
  • കിലോമീറ്ററുകള്‍ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടയുന്ന അവസ്ഥയാണ്​.
Rahul Gandhi-യെ മര്‍ദ്ദിച്ചു, തള്ളി താഴെയിട്ടു; UP പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

New Delhi: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ (Hathras Gang Rape Case) പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദിച്ചതായി ആരോപണം. രാഹുല്‍ ഗാന്ധിയെ കായികമായി നേരിട്ട ഉത്തര്‍പ്രദേശ്‌ പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമാകുകയാണ്.

ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം

UP പോലീസ് രാഹുല്‍ ഗാന്ധി(Rahul Gandhi)യെ നിലത്തേക്ക് തള്ളിയിടുകയും ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാഹനത്തില്‍ പോകുകയായിരുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി-ഉത്തര്‍പ്രദേശ്‌ അതിര്‍ത്തിയില്‍ വച്ചാണ് ആദ്യം തടയാന്‍ ശ്രമിച്ചത്.

ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police

പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും കടത്തിവിട്ടെങ്കിലും പിന്നീട് ഗ്രേറ്റര്‍ നോയിഡയില്‍ വച്ച്  വീണ്ടും തടഞ്ഞു. തുടര്‍ന്ന്, ഹത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്ക(Priyanka Gandhi)യും ശ്രമിച്ചത്. ഇതിനിടെ യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് പോലീസ് വീണ്ടും ഇവരെ തടഞ്ഞത്.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടു നീങ്ങുകയായിരുന്നു രാഹുല്‍. തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇരു സൈഡുകളിലേക്കും വകഞ്ഞുമാറ്റി. ഇതുകൂടാതെ, ഉന്തും തള്ളുമുണ്ടാകുകയും രാഹുലിനെ പോലീസുകാര്‍ തള്ളി വീഴ്ത്തുകയും ചെയ്തു. ഒരു ഭാഗത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടക്കുമ്പോഴും രാഹുലും പ്രിയങ്കയും മുന്നോട്ട് തന്നെ നീങ്ങുകയായിരുന്നു.

ALSO READ | Hathras gang-rape: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല, ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഒടുവില്‍ ഇരുവരും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി യമുനാ എക്സ്പ്രസ് വേയിലെ ഗസ്റ്റ് ഹൗസിലേക്ക് ,മാറ്റുകയും പിന്നീട് ഡല്‍ഹി(New Delhi)യിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഇന്ന്​ രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് വഴിതടഞ്ഞിരുന്നു.

ALSO READ | Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്​. കിലോമീറ്ററുകള്‍ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടയുന്ന അവസ്ഥയാണ്​.  കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ വഴി തടയല്‍ നടപടി.

Trending News