ഛോട്ടാ ഉദയ്പൂര്‍: ഗുജറാത്ത് പര്യടനം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അബദ്ധത്തില്‍ സ്ത്രീകളുടെ ടോയ്ലറ്റില്‍ കയറി. ഛോട്ടാ ഉദയ്പൂരിലെ സമ്മേളനത്തിനിടെ ആയിരുന്നു രാഹുലിന് അബദ്ധം പിണഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു സംഭവം. ടോയ്ലറ്റിന് പുറത്ത് 'സ്ത്രീകള്‍ക്കുള്ള ശൗചാലയം' എന്ന് പേപ്പറില്‍ എഴുതി വച്ചിരുന്നെങ്കിലും അത് ശ്രദ്ധയില്‍ പെട്ടില്ല. ഗുജറാത്തി ഭാഷയിലായിരുന്നു ബോര്‍ഡ് വച്ചിരുന്നത്. രാഹുല്‍ ടോയ്ലറ്റില്‍ കയറിയ ഉടന്‍ തന്നെ എസ്.പി.ജി കമാന്‍ഡോകള്‍ക്ക് അബദ്ധം മനസിലാവുകയും അവര്‍ പെട്ടെന്ന് രാഹുലിനെ തിരികെ വിളിക്കാന്‍ പോവുകയും ചെയ്തു. അപ്പോഴേക്കും തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലായ രാഹുല്‍ ഗാന്ധി പുറത്തിറങ്ങി. 


സമ്മേളന സ്ഥലത്ത് തടിച്ചുകൂടിയരുന്നവര്‍ രാഹുലിന്‍റെ ചിത്രങ്ങളെടുക്കുകയും സോഷ്യല്‍ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുകയും ചെയ്തു. 


ഒക്ടോബര്‍ 9 മുതല്‍ 11 വരെയായിരുന്നു രാഹുലിന്‍റെ ഗുജറാത്ത് പര്യടനം. സന്ദര്‍ശനത്തിലുട നീളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കടന്നാക്രമിക്കുന്ന പ്രസംഗങ്ങളായിരുന്നു രാഹുല്‍ നടത്തിയത്. ആര്‍.എസ്.എസിലെ സ്ത്രീകളെ കുറിച്ച് രാഹുല്‍ നടത്തിയ കാക്കി ട്രൗസര്‍ പരാമര്‍ശം വിവാദമായിരുന്നു.