Raja Pateriya controversy: പ്രധാനമന്ത്രി മോദിയെ `വധിക്കാന്‍` ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ FIR
Raja Pateriya controversy: പടേരിയയ്ക്കെതിരെ FIR രജിസ്റ്റർ ചെയ്തു. പോലീസ് പടേരിയയ്ക്കെതിരെ സമാധാനാന്തരീക്ഷം തകർത്തതിനും സംഘർഷം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിയ്ക്കുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി.
Raja Pateriya controversial remarks on PM Modi: ആവേശം മൂത്ത് രാജ്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ കുടുങ്ങി. കോണ്‍ഗ്രസ് നേതാവിനെതിരെ FIR രജിസ്റ്റര്‍ ചെയ്തു.
ഒരു വശത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുമ്പോഴാണ് നേതാക്കള്‍ക്ക് നാവ് പിഴയ്ക്കുന്നത്...!!
Also Read: Cyber Attack: ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ്, ഒറ്റ മിസ് കോളില്‍ തട്ടിയെടുത്തത് 50 ലക്ഷം
മധ്യപ്രദേശിൽ നടന്ന ജനസഭയ്ക്കിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ രാജ പടേരിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയത്. "രാജ്യത്തിന്‍റെ ഭരണഘടനയേയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും ഭാവിയും സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദിയെ കൊല്ലാൻ തയ്യാറാകൂ, ഹത്യ എന്നാല്‍ പരാജയപ്പെടുത്താന്‍ തയ്യാറാകൂ' എന്നായിരുന്നു പടേരിയയുടെ പ്രസ്താവന. മധ്യപ്രദേശിലെ പന്ന ജില്ലയിലെ പവായിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് വിവരം.
കോണ്‍ഗ്രസ് നേതാവ് തന്‍റെ പ്രസ്താവന പൂര്‍ണ്ണമാക്കി, എന്നാല്‍, വിവാദവും ഒപ്പം പൊട്ടിപ്പുറപ്പെട്ടു. 'കോൺഗ്രസുകാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൈതാനത്ത് പരാജയപ്പെടുത്താന്‍ കഴിയില്ല, അതിനാൽ ഒരു കോൺഗ്രസ് നേതാവ് അദ്ദേഹത്തെ കൊല്ലാൻ ആഹ്വാനം ചെയ്തിരിക്കുന്നു, വെറുപ്പിന്‍റെ എല്ലാ സീമകളും ലംഘിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്, ഈ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ചിന്താഗതി ഇപ്പോള്‍ വെളിപ്പെടുകയാണ്, കോൺഗ്രസ് നേതാവ് രാജ പടേരിയയുടെ പ്രസ്താവനയെ കുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു,
അതേസമയം, പടേരിയയുടെ പ്രസ്താവന വന്‍ വിവാദമായതോടെ വിശദീകരണവുമായി നേതാവ് രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താനാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ, തന്‍റെ വാക്കുകൾഎല്ലാവർക്കും മുന്നിൽ തെറ്റായി അവതരിപ്പിക്കപ്പെട്ടുവെന്നും പടേരിയ വ്യക്തമാക്കി.
പടേരിയയ്‌ക്കെതിരെ FIR രജിസ്റ്റർ ചെയ്തു. പോലീസ് പടേരിയയ്ക്കെതിരെ സമാധാനാന്തരീക്ഷം തകർത്തതിനും സംഘർഷം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിയ്ക്കുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...