ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിവാദത്തില്‍. സ്വാതന്ത്ര്യസമര നേതാവായ ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്‍റെ പിതാവെന്ന് പരാമര്‍ശിച്ചതാണ് വിവാദമായിരിക്കുന്നത്. 22-ാം പാഠഭാഗത്താണ് വിവാദ പരാമര്‍ശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാന്‍ സെക്കണ്ടറി എജ്യുക്കേഷന്‍ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിതരണം ചെയ്തിരിക്കുന്ന പാഠപുസ്തകത്തിലാണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. പതിനെട്ട്, 19 നൂറ്റാണ്ടുകളിലെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള പാഠഭാഗത്താണ് പരാമര്‍ശം. 


വിവാദ പരമാര്‍ശത്തിനെതിരെ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദ പാഠഭാഗത്തിന്‍റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍ വിവാദത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേക്കാളും സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ ഇടം നല്‍കപ്പെട്ടത് വീര്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ക്കാണ്.