ജ​യ്പു​ര്‍: ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മണ​ത്തി​നും ദു​ര​ഭി​മാ​ന കൊ​ല​യ്ക്കു​മെ​തി​രേ നി​യ​മ​സ​ഭ​യി​ല്‍ ബി​ല്‍ അ​വ​ത​രി​പ്പി​ച്ച് രാ​ജ​സ്ഥാ​ന്‍ സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ദുരഭിമാന കൊലക്കേസുകളില്‍ വധശിക്ഷയും ഉറപ്പാക്കുന്ന ബില്ലാണ് കോണ്‍ഗ്രസ്‌ നെത്രുത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.


പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി ശാ​ന്തി ധാ​രി​വാ​ല്‍ ആ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ദു​ര​ഭി​മാ​ന കൊ​ല​ക്കേ​സു​ക​ളി​ല്‍ കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ​യ്ക്ക് പു​റ​മെ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യും ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ കേ​സു​ക​ളി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​മെ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴയും ചു​മ​ത്താ​നാണ് ബി​ല്ലി​ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.  


ദുരഭിമാനത്തിന്‍റെ പേരില്‍ വൈവാഹികജീവിതത്തിന് തടസം നില്‍ക്കുന്നത് തടയുന്ന നിയമവും സഭയില്‍ അവതരിപ്പിച്ചു. ബില്‍ അനുസരിച്ച് ദുരഭിമാനത്തിന്‍റെ പേരില്‍ ഇതരജാതി, ഇതര സമുദായ, ഇതരമത വിവാഹങ്ങള്‍ എന്നിവയ്‌ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നത് കുറ്റകരമാണ്.


ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു വ​ന്ന​ത്.


ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന വിധത്തില്‍ നിയമം കൈയിലെടുക്കുന്ന നടപടി ഉല്‍ക്കണ്ഠ ഉളവാക്കുന്നു എന്നു പറഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു.