ന്യൂഡൽഹി: യുഎസിൽ ഇന്ത്യക്കാർക്കെതിരായ നടക്കുന്ന ആക്രമം ഗൗരവമുള്ളതെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്​. പാർലിമെൻറിൽ ഇത്​സംബന്ധിച്ച്​പ്രസ്​താവന നടത്തുമെന്നും രാജ്​നാഥ്​ സിങ്​ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ തള്ളി. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയ്ക്കാർക്കെതിരെ ഒട്ടേറെ അതിക്രമങ്ങളാണ് യുഎസിലുണ്ടാകുന്നത്. വംശീയ അതിക്രമത്തിന്‍റെ ഭാഗമായുണ്ടായ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.


അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യക്കാർക്കെതിരായ വംശീയാക്രമണങ്ങൾ വൻതോതിൽ വർധിച്ചിരുന്നു. കാൻസാസിൽ ഇന്ത്യൻ എൻജിനീയറായ ശ്രിനീവാസ്​ കുച്ച്​ബോട്​ല കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിലുള്ള ആക്രമണം വാഷിങ്​ടണിൽ ഇന്ത്യൻ വംശജനായ ദീപ്​റായിക്കെതിരെയും നടന്നിരുന്നു. സംഭവങ്ങളിൽ ഇന്ത്യയുടെ ആശങ്ക അമേരിക്കയെ അറിയിച്ചിരുന്നു.