ന്യുഡൽഹി: കൊറോണ രോഗികള്‍ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് (Covid Medicine) 2-DG എന്ന് അറിയപ്പെടുന്ന 2 ഡിഓക്സി - ഡി ഗ്ലുക്കോസ് ഇന്ന് പുറത്തിറക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ ആദ്യ ഡോസ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാവിലെ 10:30 ന് പുറത്തിറക്കും.  10000 ഡോസുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.  ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ് (Dr. Reddy's Laboratory)


Also Read: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ  


 


കൊവിഡ് (Covid19) വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനായിട്ടാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി (2DG Medicine) എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡിആര്‍ഡിഒയുടെ (DRDO) ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.


ഡോ. അനന്ത് നാരായണ്‍ ഭട്ട് (Dr. Anant Narayan Bhatt) ഉള്‍പ്പെട്ട ഡി‌ആര്‍‌ഡി‌ഒ ശാസ്ത്രജ്ഞരുടെ സംഘമാണ് കൊവിഡ് രോഗികള്‍ക്കായി ഈ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ രോഗം വേഗത്തില്‍ ഭേദമാക്കാനും അവരുടെ ഓക്സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്ന് സഹായിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.


Also Read: Chanakya Niti: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണ്? ഈ ഭയം അവനെ ഓരോ നിമിഷവും കൊല്ലുന്നു


ഓക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.  പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം.  പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊറോണയ്ക്കെതിരെ ഈ മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.