DRDO വികസിപ്പിച്ച Anti Covid ഡ്രഗിന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി

ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രഗ് ഉപയോഗിക്കാൻ അനുമതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2021, 02:46 PM IST
  • ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രഗ് ഉപയോഗിക്കാൻ അനുമതി നൽകിയത്.
  • ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പുതിയ ഡ്രഗിന് അനുമതി നൽകിയത്.
  • 2-DG എന്ന് അറിയപ്പെടുന്നൻ 2 ഡിഓക്സി - ഡി ഗ്ലുക്കോസ് എന്ന ഡ്രഗിനാണ് അനുമതി നൽകിയത്.
  • ഒരു ഡിആർഡിഓ ലാബും ഹൈദരാബാദ് അടിസ്ഥാനമാക്കിയുള്ള ഡോ റെഡ്‌ഡി ലബോറട്ടറീസ് ചേർന്നാണ് പുതിയ ഡ്രഗ് വികസിപ്പിച്ചെടുത്തത്.
DRDO വികസിപ്പിച്ച Anti Covid ഡ്രഗിന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി

New Delhi: ഡിആർഡിഓ (DRDO) വികസിപ്പിച്ചെടുത്ത ആന്റി കോവിഡ് ഡ്രഗിന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകി. ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രഗ് ഉപയോഗിക്കാൻ അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പുതിയ ഡ്രഗിന് അനുമതി നൽകിയത്.

2-DG എന്ന് അറിയപ്പെടുന്നൻ 2 ഡിഓക്സി - ഡി ഗ്ലുക്കോസ് എന്ന ഡ്രഗിനാണ്  അനുമതി നൽകിയത്. ഒരു ഡിആർഡിഓ ലാബും ഹൈദരാബാദ് (Hyderabad) അടിസ്ഥാനമാക്കിയുള്ള ഡോ റെഡ്‌ഡി ലബോറട്ടറീസ് ചേർന്നാണ് പുതിയ ഡ്രഗ് വികസിപ്പിച്ചെടുത്തത്. മോഡറേറ്റ് മുതൽ രൂക്ഷമായ കോവിഡ് രോഗബാധയ്ക്ക് വരെ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്കിയിട്ടുള്ളത്.

ALSO READ: ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ശനിയാഴ്ചയാണ് ഡ്രഗിന് അനുമതി നൽകിഎന്ന വിവരം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലൊപ്മെൻറ് ഓർഗനൈസഷൻ അറിയിച്ചത്. ഈ ഡ്രഗ് ഉപയോഗിക്കുന്നവരിൽ വളരെ വേഗം തന്നെ കോവിഡ് രോഗബാധ ഭേദമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്   ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. പൊടി രൂപത്തിൽ ലഭിക്കുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാണ് കഴിക്കേണ്ടത്.

ALSO READ: Covid Updates: നാലായിരം കടന്ന് രാജ്യത്തെ കോവിഡ് മരണനിരക്ക്; നാല് ലക്ഷം രോഗബാധിതർ

രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരംഗം അതിരൂക്ഷമായി പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിൽ തന്നെ തുടരുകയാണ്. അതിനിടയിൽ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.

ALSO READ: Covid 19: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; രണ്ടാഴ്ചയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ്  (Covid 19) രോഗബാധ സ്ഥിരീകരിച്ചത് 4.01 ലക്ഷം പേർക്കാണ്. ഇതോട് കൂടി രാജ്യത്തെ (India) കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,23,446 ആയി. ഇത് കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 4187 പേർ കൂടി മരണപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News