ഡിആർഡിഒയുടെ കൊറോണ മരുന്ന് അടുത്ത ആഴ്ച് രോഗികളിലേയ്ക്ക്

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്.   

Written by - Ajitha Kumari | Last Updated : May 15, 2021, 11:33 AM IST
  • കൊറോണ രോഗികള്‍ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടുത്ത ആഴ്ച രോഗികളിലേക്ക് എത്തും
  • ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്.
  • ഈ മരുന്ന് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ്.
ഡിആർഡിഒയുടെ കൊറോണ മരുന്ന് അടുത്ത ആഴ്ച് രോഗികളിലേയ്ക്ക്

ന്യൂഡല്‍ഹി: കൊറോണ രോഗികള്‍ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടുത്ത ആഴ്ച രോഗികളിലേക്ക് എത്തും.  ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. 

കൊവിഡ് (Covid19) വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനായിട്ടാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്.  ആദ്യ ഘട്ടത്തിൽ പതിനായിരം ഡോസുകളാണ് വിതരണം ചെയ്യുന്നത്.  ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി (2DG Medicine) എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡിആര്‍ഡിഒയുടെ (DRDO) ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.

Also Read: അറബിക്കടലിൽ 'ടൗട്ടെ' രൂപപ്പെട്ടു; 5 ജില്ലകളിൽ Red Alert 

 

ഡോ. അനന്ത് നാരായണ്‍ ഭട്ട് (Dr. Anant Narayan Bhatt) ഉള്‍പ്പെട്ട ഡി‌ആര്‍‌ഡി‌ഒ ശാസ്ത്രജ്ഞരുടെ സംഘമാണ് കൊവിഡ് രോഗികള്‍ക്കായി ഈ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ രോഗം വേഗത്തില്‍ ഭേദമാക്കാനും അവരുടെ ഓക്സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്ന് സഹായിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

ഈ മരുന്ന് കൊറോണ (Covid19) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ്.  ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 

ഓക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News