Chanakya Niti: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണ്? ഈ ഭയം അവനെ ഓരോ നിമിഷവും കൊല്ലുന്നു

ആചാര്യനായ ചാണക്യൻ തന്റെ ധാർമ്മികതയിൽ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ഭയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.  ഈ ഭയത്തിൽ ഒരു വ്യക്തി വളർന്നുവന്നാൽ അവന്റെ ജീവിതം നശിച്ചുപോകും. ആ ഭയം എന്താണെന്ന് അറിയാം..   

Written by - Ajitha Kumari | Last Updated : May 17, 2021, 06:31 AM IST
  • ഏറ്റവും വലിയ ഭയം എന്താണെന്ന് ആചാര്യ ചാണക്യൻ വ്യക്തമാക്കുന്നു
  • അപമാനത്തെക്കുറിച്ചുള്ള ഭയമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം
  • ബഹുമാനം നഷ്ടപ്പെടുമെന്നും അപമാനിക്കപ്പെടുമെന്നും ഭയപ്പെടുന്നു
Chanakya Niti: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണ്? ഈ ഭയം അവനെ ഓരോ നിമിഷവും കൊല്ലുന്നു

ആചാര്യ ചാണക്യയുടെ നയങ്ങളും കാഴ്ചപ്പാടുകളും ഒറ്റയടിക്ക് നോക്കുമ്പോൾ നിങ്ങൾക്ക് വളരെ കഠിനമായി തോന്നുമെങ്കിലും അതിൽ ജീവിതത്തിന്റെ സത്യമുണ്ട്. തന്റെ ഈ ആശയങ്ങളും നയങ്ങളും ശ്ലോക രൂപത്തിൽ ആചാര്യ ചാണക്യ (Acharya Chanakya)ചാണക്യ നീതിയിൽ (Chanakya Niti) ഉൾപ്പെടുത്തിയിട്ടുണ്ട്. 

നിങ്ങൾക്ക് ഇതറിയുമ്പോൾ ആശ്ചര്യം തോന്നും എന്തെന്നാൽ അദ്ദേഹത്തിന്റെ ഈ നയങ്ങൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളതുപോലെതന്നെ ഇന്നും പ്രസക്തമാണെന്നത്.   ആചാര്യ ചാണക്യന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ  ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം (Biggest fear) എന്താണെന്ന് നമുക്കറിയാം.

Also Read: Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം

അപമാനത്തെക്കുറിച്ചുള്ള ഭയമാണ് ഏറ്റവും വലിയ ഭയം

എല്ലാത്തരം ഭയങ്ങളിലും ഏറ്റവും വലിയ ഭയം എന്ന് കണക്കാക്കുന്നത് അപമാന ഭയമാണെന്നാണ് ആചാര്യ ചാണക്യൻ പറയുന്നത്.  ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ ചിന്ത ഇതായിരിക്കും തന്റെ ജീവിതത്തിൽ ഒരിക്കലും ഈ രണ്ട് കാര്യങ്ങളുടെ കുറവുണ്ടാകരുതെന്ന്.  അതിൽ ഒന്നാമത്തേത് പണവും രണ്ടാമത്തേത് ബഹുമതിയും.  

പലരും പറയുന്നത് നിങ്ങൾ കെട്ടിട്ടുണ്ടാകും എന്തെന്നാൽ പണം ആർക്കുവേണമെങ്കിലും സമ്പാദിക്കാം എന്നാൽ സമൂഹത്തിൽ പേര് സമ്പാദിക്കാനും ബഹുമാനം ഉണ്ടാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള പണിയാണ് എന്നത്.  അത്തരമൊരു സാഹചര്യത്തിൽ ആചാര്യ ചാണക്യന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ ഏതൊരു വ്യക്തിക്കും ഇക്കാര്യത്തിൽ എപ്പോഴും ഒരു പേടിയുണ്ടാകും എന്തെന്നാൽ എന്തെങ്കിലും കാരണം കൊണ്ട് തനിക്ക് സമൂഹത്തിൽ അപമാനം ഉണ്ടാകുമോ എന്ന്.  ഒരിടത്തും തന്റെ അഭിമാനം അപഹരിക്കപ്പെടുന്ന ഒരു അപമാനവുമുണ്ടാകരുതെന്ന് തന്നെയായിരിക്കും എല്ലാവരുടെയും ചിന്ത എന്ന് ചുരുക്കം.   

Also Read: Jagannath Temple: ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അപൂർണ്ണമാണ്, അറിയാം ഇതുമായി ബന്ധപ്പെട്ട കഥ

ഈ ഭയം അയാളുടെ ജീവിതത്തിലെ സുഖ സന്തോഷത്തെ അപഹരിക്കുന്നു

എന്തെങ്കിലും കാരണത്താൽ മനുഷ്യന് അപമാനത്തിന്റെ പേടിവന്നാൽ അവന് ജീവിതത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുകയും ഇതുമൂലം അവന്റെ ജീവിതം നശിച്ചു പോകുകയും ചെയ്യുന്നു. മരണം ഒരു വ്യക്തിയെ ഒരിക്കൽ കൊല്ലുന്നുവെങ്കിൽ അപവാദത്തെക്കുറിച്ചുള്ള ഭയം അവനെ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്നു.  

അപമാനത്തെക്കുറിച്ചുള്ള ഭയം ഒരു വ്യക്തിയുടെ മനസ്സിൽ ആധിപത്യം പുലർത്തിയാൽ അയാൾ സ്വന്തം ആളുകളിൽ നിന്നും അതുപോലെ സമൂഹത്തിൽ നിന്നും അകന്നുപോകുന്നു.  ഇതുമൂലം ചിലപ്പോൾ വ്യക്തിയുടെ മാനസിക നിലയും വഷളാകാം. 

അതിനാൽ നിങ്ങൾ ഒരു തീരുമാനമെടുക്കുകയോ ജീവിതത്തിൽ എന്തെങ്കിലും ചുവടുവെക്കാനോ പോകുമ്പോഴെല്ലാം ഒന്നുകൂടി നല്ലപോലെ ചിന്തിക്കണം താൻ ചെയ്യുന്നത് തെറ്റല്ലല്ലോയെന്ന്.  അത് വളരെ പ്രധാനമായ കാര്യമാണ്. 

Also Read: സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

ഇങ്ങനെ ചിന്തിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഒരു മോശം ഫലവും ഉണ്ടാക്കുകയില്ല.  മാത്രമല്ല നിങ്ങളുടെ പ്രവർത്തി നിങ്ങൾക്ക് അപമാനം ഉണ്ടാക്കുകയുമില്ല. അതുപോലെ ഇങ്ങനെ അപമാനം ഏറ്റുവാങ്ങിയ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ അയാളെ കളിയാക്കാതെ ആ ദുരിതത്തിൽ നിന്നും അയാളെ കരകയറ്റാൻ വേണം ശ്രമിക്കാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News