ന്യൂഡല്‍ഹി: മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ഹൈദരാബാദ്  പൊലീസിനെ പിന്തുണച്ച് മുന്‍ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദ് പൊലീസ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും ഇന്ത്യ എപ്പോഴും നന്മയ്ക്കുവേണ്ടിയാണ് പോരാടുന്നതെന്നും റാത്തോര്‍ പറഞ്ഞു.  


അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു പ്രതികളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും അവരെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് വിശദീകരണം.


റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസുകാരുടെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ക്ക് നേരെ നിറയൊഴിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. 


അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ടത്.


നവംബര്‍ 27 ന് രാത്രിയായിരുന്നു സംഭവം നടന്നത്. മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. 28 ന് പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ട്‌ റിംഗ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.


Also read: ഹൈദരാബാദ് ഡോക്ടറുടെ കൊലപാതകം: നാലു പ്രതികളെയും വെടിവെച്ചുകൊന്നു