ലഖ്നൗ: അയോധ്യ തര്‍ക്ക ഭൂമിയില്‍ സുപ്രീ൦ കോടതി വിധി പ്രകാരമുല്ല ക്ഷേത്ര൦ നിര്‍മ്മിക്കാന്‍ 
ലോകവ്യാപക പിരിവിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്‌ (VHP). 


COMMERCIAL BREAK
SCROLL TO CONTINUE READING

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരില്‍ നിന്നും പണം പിരിക്കും. 


ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികവുമായി ബന്ധപ്പെട്ടതായിരുന്നു കര്‍സേവയടക്കമുള്ള അയോധ്യ സമരങ്ങളെന്നു൦ ക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തെ ഭക്തര്‍ മുഴുവന്‍ ങ്കളികളാകണാമെന്നും വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. 718 ജില്ലകളില്‍ നിന്നും പ്രതിനിധികളായി ഭക്തരെ കര്‍സേവ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിനോദ് പറഞ്ഞു. 


അടുത്തവർഷം പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി സംഭാവന വാങ്ങി തുടങ്ങും. പണമായും അല്ലാതെയുമുള്ള സംഭാവനകൾ സ്വീകരിക്കു൦. 


ക്ഷേത്രം പണിയുന്നതിനായി സർക്കാർ ട്രസ്‌റ്റ് രൂപികരിച്ചാലുടൻ പ്രവർത്തനം വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹമില്ല. മകരസംക്രാന്തി ദിനത്തില്‍ നിര്‍മാണത്തിന് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാന്‍ മുസ്‍ലിം വ്യക്തിനിയമബോര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് തീരുമാനിക്കും. 


ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിന്‍റെ മാതൃകയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് വിഎച്ച്പിയുടെ പദ്ധതി. 


അഞ്ചുവര്‍ഷം കൊണ്ട് ഇരുനിലകളുള്ള ക്ഷേത്രം പൂര്‍ത്തീകരിക്കും. 65 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അയോധ്യയിലെ നിര്‍മാണശാലയില്‍ പൂര്‍ത്തിയായി.