അയോദ്ധ്യ: ഉത്തർ പ്രദേശിൽ ശ്രീരാമക്ഷേത്രം പണിയാൻ സർക്കാരിൽ നിന്ന് ധനസാഹായം നേടില്ലെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്രം സമിതി. പകരം വിശ്വാസികളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രം നി‌‍ർമിക്കുന്നതെന്ന് സമിതി അറിയിച്ചു. അമ്പലം പണിയുന്നത് ഭ​ഗവാൻ ശ്രീരാമിന്റെ കോടി കണക്കിന് വരുന്ന വിശ്വാസികൾ നൽകുന്ന സംഭാവനയിലൂടെയാണ് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്രം സമിതി ജനറൽ സെക്രട്ടറി ചമ്പത്ത് റായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭാവന സ്വീകരിക്കാനായി രാജ്യത്ത് ഉടനീളമായി പ്രത്യേകം ലക്ഷ കണക്കിനുള്ള ആൾക്കാരെ നിയമിക്കുകയും അവർ ഓരോ വിശ്വാസികളെ നേരിൽ കണ്ട് അവരെ കൊണ്ട് കഴിയുന്ന വിധം സംഭാവനകൾ സ്വീകരിക്കുമെന്ന് ചമ്പത്ത് റായി അറിയിച്ചു. അയോദ്ധ്യയിൽ (Ayodhya) നിർമിക്കുന്നത് ദൈവത്തിന്റെ നിർമിതിയാണെന്നും അതിന് പണം ഒരിക്കലും ബുദ്ധിമുട്ടായി വരില്ലെന്നും റായി പറഞ്ഞു. പത്ത് രൂപയിൽ തുടങ്ങി ആയിരം രൂപ വരെയുള്ള കൂപ്പണുകൾ പണം പിരിക്കുന്നതിനായി അച്ചടിക്കുമെന്നും സമിതി അറിയിച്ചു.


Also Read: Uttar Pradesh: 10 വര്‍ഷത്തെ സര്‍വ്വീസ് അല്ലെങ്കില്‍ 1 കോടി പിഴ, കര്‍ശന നിര്‍ദ്ദേശവുമായി യോഗി സര്‍ക്കാര്‍


പണം സമാഹാരത്തിനായി മകര സംക്രന്തി മുതൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് സമിതി. ഇതിനായി ഇന്ത്യയിൽ ഉടനീളം ശ്രീരാമ ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കാൻ ആളുകൾ പോകുമെന്നും റായി വ്യക്തമാക്കി. 


Also Read: പുതിയ Parliament മന്ദിരത്തിന് പ്രധാനമന്ത്രി ശിലസ്ഥാപനം നടത്തി


ശ്രീരാമഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം 2020 ആ​ഗസ്റ്റ് 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ ക്ഷേത്രത്തിന് ശിലസ്ഥാപനമിട്ടത്. അടുത്ത വർഷം സെപ്റ്റംബറിൽ 200 അടി നീളമുള്ള ക്ഷേത്രത്തിന്റെ 1200 തൂണകൾ ഉയരുമെന്ന് സമിതി ജനറൽ സെക്രട്ടറി ചമ്പത്ത് റായി ഉറപ്പ് നൽകി. രാമ ക്ഷേത്രത്തിന് (Ram Mandir) 161 അടി നീളമാണ് പ്രതീക്ഷിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy