കൊറോണ വൈറസ് നോട്ടുകളിലൂടേയും പകരുമോ, RBI യുടെ മറുപടി ശ്രദ്ധിക്കൂ...
കൊറോണ വൈറസ് പകർച്ചവ്യാധി പടരാതിരിക്കാൻ ആളുകൾ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയ ഓൺലൈൻ ഡിജിറ്റൽ ചാനലുകൾ വഴി പണം നൽകണമെന്ന് റിസർവ് ബാങ്ക് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: കൊറോണ (Covid19) പകർച്ചവ്യാധി നോട്ടു (Currency)കളിലൂടെ പടരുമോ... ഈ ചോദ്യം വളരെക്കാലമായി ഉയർന്നു വരികയാണ്. ഇപ്പോഴിതാ റിസർവ് ബാങ്ക് (RBI) ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്ടുകളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് നോട്ടുകളിലൂടെയും പ്രചരിക്കാമെന്നാണ്. നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിലൂടെ കൊറോണ വൈറസിന് (Corona virus) നിങ്ങളുടെ ശരീരത്തിനുള്ളിൽ എത്തിച്ചേരാനാകും. കറൻസി നോട്ട് വഴി കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് (RBI) സ്ഥിരീകരിച്ചതായി ഇൻഡസ്ട്രി ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT)വ്യക്തമാക്കിയിട്ടുണ്ട്.
Also read: Twitter: അബന്ധത്തിൽ പോലും ഇത്തരം മെസേജ് ട്വീറ്റ് ചെയ്യരുത്, ചെയ്താൽ..!
നോട്ടുകളിലൂടെ കൊറോണ പടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു
ഇതിനുമുമ്പ്, കറൻസി നോട്ടുകൾ ബാക്ടീരിയയുടെയും വൈറസിന്റെയും വാഹകരാണോയെന്ന് ചോദിച്ച് മാർച്ച് 9 ന് ധനമന്ത്രി നിർമ്മല സീതാരാമന് (Nirmala Sitharaman) CAIT കത്ത് എഴുതിയിരുന്നു. മന്ത്രാലയം ഈ കത്ത് റിസർവ് ബാങ്കിന് അയച്ചതായി സിഎഐടി (CAIT) പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഒക്ടോബർ 3 ന് റിസർവ് ബാങ്ക് സിഎഐടിയുടെ ചോദ്യത്തിന് ഇ-മെയിൽ വഴി പ്രതികരിച്ചു. ഇതിൽ കൊറോണ വൈറസ് (Covid19) ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയുംവാഹകരാകാം ഈ കറൻസി നോട്ടുകളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ ഡിജിറ്റൽ പേയ്‌മെന്റ് (Digital Payment) കൂടുതൽ ഉപയോഗിക്കണം. കൊറോണ വൈറസ് പകർച്ചവ്യാധി പടരാതിരിക്കാൻ ആളുകൾ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയ ഓൺലൈൻ ഡിജിറ്റൽ ചാനലുകൾ വഴി പണം നൽകണമെന്ന് റിസർവ് ബാങ്ക് (RBI) കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി നോട്ട് കൈമാറൽ കുറയും.
Aslo read: Post Office savings പദ്ധതികളില്‍ പണം നിക്ഷേപിക്കാം, Bank നിക്ഷേപത്തേക്കാൾ ലാഭകരം
CAIT demand incentives on 'Digital'
ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ ഉപയോഗിക്കണമെന്ന് റിസർവ് ബാങ്കിന്റെ (RBI) മറുപടിയിൽ സൂചിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾക്ക് ഈടാക്കുന്ന ബാങ്ക് ചാർജുകൾ ഒഴിവാക്കുന്നതിനും ബാങ്ക് ചാർജുകൾക്ക് പകരമായി സർക്കാർ നേരിട്ട് ബാങ്കുകൾക്ക് നേരെ സബ്സിഡി പണം നൽകുന്നതിനും തീവ്രമായ ഒരു പദ്ധതി ആരംഭിക്കണമെന്ന് CAIT ധനമന്ത്രി നിർമ്മല സീതാരാമനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സബ്സിഡി സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുകയില്ല പകരം നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.
RBI നൽകിയ മറുപടിയിൽ ഒരു കാര്യം വ്യക്തമാണ് എന്തെന്നാൽ ഏതെങ്കിലും കൊറോണ ബാധിച്ച ഒരു വ്യക്തി നോട്ടിൽ തൊടുകയും ശേഷം ആ നോട്ടിൽ മറ്റൊരു വ്യക്തി വന്ന് തൊടുമ്പോൾ അയാൾക്കും കൊറോണ വരാനുള്ള സാധ്യത ഉണ്ടെന്നാണ്. അതുകൊണ്ടുതന്നെ ചില മുൻകരുതലുകൾ ആവശ്യമാണ്.
Also read: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത! ഉത്സവ സീസണിൽ റെയിൽവേ 200 ട്രെയിനുകൾ അധികം ഓടിക്കും
അതിനായി..
1. ഏതെങ്കിലും കൊടുക്കൽ വാങ്ങലുകളിൽ നോട്ടുകളുടെ ഇടപാട് ഒഴിവാക്കുക
2. പണമടയ്ക്കലിനുപകരം പരമാവധി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക
3. ഇനി ഒരുപക്ഷേ നിങ്ങൾ cash ആരുടെയെങ്കിലും കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കൈകൾ സാനിറ്റൈസ് ചെയ്യണം.
4. അതുപോലെ നോട്ടുകൾ കൈയ്യിൽ എടുക്കുന്നതിന് മുമ്പ് അവ സാനിറ്റൈസ് ചെയ്യുന്നത് വളരെ നല്ലതാണ്.