Post Office savings പദ്ധതികളില്‍ പണം നിക്ഷേപിക്കാം, Bank നിക്ഷേപത്തേക്കാൾ ലാഭകരം

ലഘു സമ്പാദ്യ പദ്ധതികളുടെ  ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. 

Last Updated : Oct 4, 2020, 05:26 PM IST
  • ലഘു സമ്പാദ്യ പദ്ധതികളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍.
  • തുടര്‍ച്ചയായി രണ്ടാം തവണയും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ ഉൾപ്പെടെയുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Post Office savings പദ്ധതികളില്‍ പണം നിക്ഷേപിക്കാം, Bank നിക്ഷേപത്തേക്കാൾ  ലാഭകരം

New Delhi: ലഘു സമ്പാദ്യ പദ്ധതികളുടെ  ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. 

തുടര്‍ച്ചയായി രണ്ടാം തവണയും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ ഉൾപ്പെടെയുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര  സര്‍ക്കാര്‍. ഇതോടെ  ബാങ്ക് നിക്ഷേപങ്ങളേക്കാൾ  (Bank Deposit) കൂടുതൽ ലാഭകരമാവുകയാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ (Small Savings Scheme). 

Bank നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടിയ്ക്കടി കുറയുമ്പോൾ  ഇത്തരം  സ്ഥിര നിക്ഷേപങ്ങളേക്കാൾ ലാഭകരമാവുകയാണ് സര്‍ക്കാരിന്‍റെ  ലഘു സമ്പാദ്യ പദ്ധതികൾ. 

SBI സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ഒരു വര്‍ഷം 4.9 % മാത്രമാണ് പലിശ ലഭിയ്ക്കുന്നത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‍സി ബാങ്ക് 5.1 %വും ഐസിഐസിഐ ബാങ്ക് 5 % വും  പലിശയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.  സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡൻറ് ഫണ്ടിലെ നിക്ഷേപത്തിന് 7.1% പലിശ നിരക്കാണ് ഇപ്പോൾ ലഭിയ്ക്കുന്നത്.  അതേസമയം മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.4% പലിശ ലഭിയ്ക്കും

ഒക്ടോബര്‍ മുതൽ ഡിസംബര്‍ വരെയുള്ള കാലയളവിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റേണ്ടതില്ല എന്നാണ് ധനമന്ത്രാലയത്തിന്‍റെ  തീരുമാനം.   ബാങ്ക് പലിശ നിരക്കുകൾ ഇടിയുമ്പോൾ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിൽ മാറ്റമില്ലാത്തതും പലിശ നിരക്ക് കുറയ്ക്കാത്തതും ഇത്തരം നിക്ഷേപ പദ്ധതിയിലേയ്ക്ക് കൂടുതൽ പേരെ ആകര്‍ഷിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Also read: Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളായ നാഷണൽ സേവി൦ഗ്സ്  സര്‍ട്ടിഫിയ്ക്കറ്റ്, കിസാൻ വികാസ് പത്ര,മന്ത്ലി ഇൻകം അക്കൗണ്ട് പദ്ധതി, സീനിയര്‍ സിറ്റീസൺ സേവി൦ഗ്സ് പദ്ധതി എന്നിവയ്ക്കും ഉണ്ട് ഉയര്‍ന്ന പലിശ.

നാഷണൽ സേവി൦ഗ്സ്  സര്‍ട്ടിഫിയ്ക്കറ്റിന് 6.8 % പലിശയാണ് ലഭിയ്ക്കുക. സുകന്യ സമൃദ്ധി അക്കൗണ്ടിന് 7.6 % പലിശ ലഭിയ്ക്കും. സീനിയര്‍ സിറ്റീസൺസ് സേവി൦ഗ്സ്  പദ്ധതിയ്ക്ക് 7.4% മാണ്  പലിശ നിരക്ക്‌.  കിസാൻ വികാസ് പത്രയ്ക്ക് 6.9% പലിശ ലഭിയ്ക്കും.

Trending News