RBI MPC Meeting Update: റിപ്പോ നിരക്ക്  6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മോണിറ്ററി പോളിസി കമ്മിറ്റി (Monetary Policy Committee - MPC). വെള്ളിയാഴ്ചയാണ് RBI ഗവര്‍ണര്‍ ഈ പ്രഖ്യാപനം  നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Reverse UPI Transaction: യുപിഐ വഴി തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? റീഫണ്ട് ലഭിക്കാൻ ഉടൻ ഇക്കാര്യങ്ങള്‍ ചെയ്യുക 
 
നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ നാലാമത്തെ ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.  ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ അദ്ധ്യക്ഷതയിൽ മൂന്ന് ദിവസത്തെ MPC യോഗം ഒക്ടോബർ നാലിനാണ്  ആരഭിച്ചത്. യോഗത്തിന്‍റെ സമാപനത്തിലാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തി യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.  


Also Read:  Jupiter Retrograde 2023: ഡിസംബർ 31 വരെ ഈ 3 രാശിക്കാർക്ക് അടിപൊളി സമയം!! പണം വാരിക്കോരി ചിലവഴിക്കും  
 
കഴിഞ്ഞ ആഗസ്റ്റ്‌ 10 ന് നടന്ന അവസാനത്തെ പണനയ യോഗത്തിലും ആർബിഐ റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ അതായത്  6.5 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം  FY24 ലെ രണ്ടാമത്തെ ദ്വിമാസ ധനനയ യോഗത്തിൽ തുടർച്ചയായി നാലാം തവണയും നിരക്കുകള്‍  താൽക്കാലികമായി നിർത്താൻ സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) ഏകകണ്ഠമായി തീരുമാനിയ്ക്കുകയായിരുന്നു. ഇത് തുടർച്ചയായ നാലാം തവണയാണ് ആർബിഐ പലിശ നിരക്ക് താൽക്കാലികമായി നിർത്തുന്നത്. 


റിപ്പോ നിരക്കിലെ വർദ്ധനവ് 2022 മെയ് മുതലാണ് ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം കണക്കിലെടുത്ത് ആർബിഐ 2022 മെയ് മാസത്തിൽ പോളിസി നിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ചിരുന്നു. മേയ് മാസത്തിന് മുമ്പ് റിപ്പോ നിരക്ക് 4 ശതമാനമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർന്നിരുന്നു. അതിനുശേഷം, തുടർച്ചയായി കഴിഞ്ഞ രണ്ട് തവണയും MPC യോഗങ്ങളിൽ, റിപ്പോ നിരക്കില്‍ ഒരു മാറ്റവും വരുത്തിയിയിരുന്നില്ല.  


ആഗോളവിപണിയില്‍ രൂപയുടെ  മൂല്യ ഇടിവ്,  ആഭ്യന്തര പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ യോഗം ഏറെ നിര്‍ണ്ണായകമായിരുന്നു. 


സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. അതായത്,  റിസർവ് ബാങ്കിന്‍റെ മോണിറ്ററി കമ്മിറ്റി നടത്തുന്ന ഈ യോഗം 2 മാസത്തിലൊരിക്കലാണ് നടക്കുന്നത്.  കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന സൈക്കിളിനു പുറത്തുള്ള അവലോകനങ്ങളും ഉണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന ഈ യോഗം മൂന്നാം ദിവസം ആർബിഐ ഗവർണർ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുന്നതോടെയാണ് അവസാനിക്കുന്നത്‌.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.