മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്സ് റീപ്പോയിൽ കാൽശതമാനം വർധന വരുത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റീപ്പോ നിരക്കിൽ മാറ്റമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കൂടുതൽ പണ ലഭ്യത ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 4.5 ശതമാനവും. രണ്ടാം പാദത്തിൽ 5 ശതമാനവുമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പേട്ടൽ പറഞ്ഞു.


രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.