കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

 

ഈ സാഹചര്യത്തില്‍ സുപ്രധാന തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 

കോവിഡ് 19 രോഗത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.  ദിനപത്രങ്ങളിലൂടെ വൈറസ് പടരുമെന്ന തെറ്റിധാരണ പരത്തരുതെന്നും പത്ര വിതരണ൦ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്ര മന്ത്രിസഭയോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍: 

 

● രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കും.

● 2 രൂപയ്ക്ക് ഗോതമ്പും / 3 രൂപയ്ക്ക് അരിയും നൽകും.

● കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷ്യവസ്തു ക്വിറ്റ് എത്തിക്കും.

● സമൂഹത്തിലെ താഴെ തട്ടിലുളളവർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും.

● പ്രത്യേക പാക്കേജ് പണമായല്ല നൽകുക. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളും / മരുന്നുകളും / മറ്റ് സേവനങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകും.