ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.
ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ 
വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍,മൈക്രോസോഫ്റ്റ്,ആമസോണ്‍,ആല്‍ഫാബെറ്റ്,


തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം റിലയന്‍സിന് ഇടം പിടിക്കാന്‍ കഴിഞ്ഞത്,


ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള കമ്പനി 1.7 ലക്ഷം കോടി ഡോളര്‍ മൂല്യം ഉള്ള സൗദി അരംകോയാണ്.


Also Read:ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന;15% വര്‍ധന മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ


 


റിലയന്‍സ് നാല്പത്തി എട്ടാം സ്ഥാനത്താണ്,ഒരിന്ത്യന്‍ കമ്പനി ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്.
ആദ്യ നൂറ് കമ്പനികള്‍ എടുക്കുകയാണെങ്കില്‍ റിലയന്‍സിന് പുറമേ ടിസിഎസും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.