ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന;15% വര്‍ധന മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ

ബാങ്ക് ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിക്കും,ശമ്പള വര്‍ധന ഉറപ്പാക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും 

Last Updated : Jul 23, 2020, 09:03 AM IST
ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന;15% വര്‍ധന മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ

മുംബൈ:ബാങ്ക് ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിക്കും,ശമ്പള വര്‍ധന ഉറപ്പാക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും 
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഒപ്പുവെച്ചു,

2017 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുക,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബയിലെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ 
ഇത് സംബന്ധിച്ച് ധാരണയില്‍ എത്തുകയായിരുന്നു.

Also Read:വായ്പ തിരിച്ചടയ്ക്കാത്ത മേധാവികള്‍ക്കെതിരായ നടപടി,കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി!

 

സേവന,വേതന പരിഷ്ക്കരണത്തിലൂടെ 7900 കോടി രൂപയുടെ അധിക ബാധ്യത ബാങ്കിംഗ് മേഖലയ്ക്ക് ഉണ്ടാകും.
35 ബാങ്കിലെ ജീവനക്കാര്‍ക്ക് പുതിയ സേവന വേതന വ്യവസ്ഥ അനുസരിച്ച് ശമ്പളം വര്‍ധിക്കും.

ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം 8.5 ലക്ഷം പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

Trending News