ഭുവനേശ്വര്‍: നിരന്തരം രക്തം മാറ്റിവയ്ക്കേണ്ടതായ അവസ്ഥയിലുള്ള രോഗികള്‍ക്ക് 500 രൂപ യാത്രാബത്ത നല്‍കാന്‍ ഒഡിഷ സര്‍ക്കാര്‍ തീരുമാനിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാഴ്ച സംരക്ഷണത്തിനായി ആറു കോടിയുടെ പദ്ധതി അവതരിപ്പിച്ച് ഒരു ദിവസത്തിനു ശേഷമാണ് പുതിയ പദ്ധതി. രക്തദാന ദിനത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.


രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സദാ പ്രതിജ്ഞാബദ്ധമാണ്. ആവശ്യമുള്ള രോഗികള്‍ക്ക് രക്തം സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. സംസ്ഥാനത്ത് ഇപ്പോള്‍ രക്ത ഘടകങ്ങള്‍ വേർതിരിക്കുന്ന 14 യൂണിറ്റുകള്‍ ആണ് ഉള്ളത്. ഇത് കൂടാതെ ജാര്‍സുഗുഡ, ധെന്‍കനാല്‍, ഫുല്‍ബാനി, ഭവാനിപട്ടണം തുടങ്ങിയ ഇടങ്ങളിലായി 2018ല്‍ നാലു യൂണിറ്റുകള്‍ കൂടി ആരംഭിക്കും. സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എല്ലാ ബ്ലഡ് ബാങ്കുകളും നോയ്ഡയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബയോളജിക്കല്‍സുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.