മുംബൈ: രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍.  67.51 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. അതായത് ഒരു ഡോളറിന് 67 രൂപ 51 പൈസ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നതും ഉയര്‍ന്ന സംസ്‌കൃത എണ്ണവിലയുമെല്ലാം രൂപ തളരാന്‍ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഡോളര്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണ ഇറക്കുമതിക്കു രാജ്യം കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന സാഹചര്യമാണ്.