മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 70.59 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. 


ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍ കറന്‍സികളെല്ലാം കാര്യമായ ഇടിവാണ് നേരിടുന്നത്. ഈ വര്‍ഷം ഇതുവരെ 9.76 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്.


അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്‍റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.