Russian Naval Ships in Kochi : നാവിക അഭ്യാസത്തിന് ഇന്ത്യൻ കപ്പലുകൾക്കൊപ്പം റഷ്യൻ കപ്പലുകളും
റഷ്യൻ നാവിക (Russian Navy) മിസൈൽ ക്രൂയിസർ വര്യാഗ്, ഡിസ്ട്രോയർ അഡ്മിറൽ ട്രിബസ്, റഷ്യൻ ടാങ്കർ ബോറിസ് ബ്യൂട്ടോമ എന്നീ കപ്പലുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
Kochi : ഇന്ത്യൻ നാവിക (Indian Navy) ആഭ്യാസത്തിൽ പങ്കെടുക്കുന്ന റഷ്യൻ പസഫിക് ഫീറ്റിലെ മൂന്ന് റഷ്യൻ കപ്പലുകൾ (Russian Ships)കൊച്ചിൻ തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യൻ നേവിയുടെ ഇന്ന് നടക്കുന്ന നാവിക അഭ്യാസത്തിൽ ഈ മൂന്ന് നാവിക കപ്പലുകളും പങ്കെടുക്കും. റഷ്യൻ നാവിക (Russian Navy) മിസൈൽ ക്രൂയിസർ വര്യാഗ്, ഡിസ്ട്രോയർ അഡ്മിറൽ ട്രിബസ്, റഷ്യൻ ടാങ്കർ ബോറിസ് ബ്യൂട്ടോമ എന്നീ കപ്പലുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ഈ കപ്പലുകൾ രണ്ട് ദിവസത്തേക്ക് മാത്രമായി ആണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി ആണ് കപ്പലുകൾ രാജ്യത്ത് സന്ദർശനം നടത്തുന്നതെന്ന് ഇന്ത്യൻ നവി പത്രകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണിയോട് കൂടിയാണ് കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.
ALSO READ: മദ്യപ്രേമികൾക്ക് ഡൽഹി സർക്കാരിന്റെ സമ്മാനം, ഉപഭോക്താക്കൾക്ക് ഈ പുത്തൻ സൗകര്യം കൂടി
റിപ്പോർട്ടുകൾ അനുസരിച്ച് ഉന്നത ഇന്ത്യൻ നാവിക അധികാരികൾ കപ്പലുകൾ കൊച്ചിയിലെത്തി സ്വീകരിച്ചു. ഒന്നാം റാങ്ക് ക്യാപ്റ്റനും ഡിവിഷൻ ചീഫ് ഓഫ് സ്റ്റാഫുമായ അനറ്റോലി വെലിച്കോ, റഷ്യൻ പസഫിക് ഫ്ലീറ്റ്, രണ്ടാം റാങ്ക് ക്യാപ്റ്റൻ റോമൻ ഗ്ലുഷാക്കോവ്, റുഎഫ്എൻഎസ് വര്യാഗിന്റെ കമാൻഡിംഗ് ഓഫീസർ ഇഗോർ ടോൾബറ്റോവ് എന്നിവർ ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകൾ ദീർഘകാലം വിന്യസിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഈ സന്ദർശനം. മലാക്ക കടലിടുക്ക് വഴിയാണ് കപ്പലുകൾ ഈ മേഖലയിലേക്ക് എത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മോസ്കോയുടെ കടന്നുകയറ്റം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് റഷ്യൻ നാവികസേനയുടെ ഈ സന്ദർശനമെന്നതും നിർണായകമാണ്.
ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ അല്ലെങ്കിൽ IORA യുടെ പങ്കാളിത്വം കഴിഞ്ഞ വര്ഷം റഷ്യയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രവുമായി തീരം പങ്കിടുന്ന 23 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ആഗോളതല വ്യാപാരത്തിൽ ഈ പ്രദേശം ഏറെ പ്രാധന്യം വഹിക്കുന്നതിനാൽ ഈ പ്രദേശത്തിന്റെ പ്രാധാന്യവും വളരെയധികം വർധിച്ചിട്ടുണ്ട്.
ഇന്ത്യ-റഷ്യ നാവിക ഇടപെടലിന്റെ ഭാഗമാണ് ഈ പോർട്ട് കോൾ. കഴിഞ്ഞ വർഷം മേയിൽ റഷ്യൻ ഡിസ്ട്രോയർ അഡ്‌മിറൽ ട്രിബട്‌സും സമാനമായ പോർട്ട് കോൾ നടത്തിയിരുന്നു. ഇന്ദ്രനാവി പോലുള്ള നാവിക അഭ്യാസങ്ങളിൽ ഇന്ത്യൻ, റഷ്യൻ നാവിക സേനകൾ പതിവായി പങ്കെടുക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...